ADVERTISEMENT

വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പാരഡി പാട്ടുകളുമായി മുന്നണികള്‍. സ്വന്തം നേട്ടങ്ങള്‍ എണ്ണിപ്പറയാനും എതിരാളിയെ വിമര്‍ശിക്കാനും പാരഡി പാട്ടുകളാണ് ഉപയോഗിക്കുന്നത്. പാരഡി പാട്ടുകളിലൂടെ ശ്രദ്ധേയനായ അബ്ദുള്‍ ഖാദര്‍ കാക്കനാട്, എല്‍ഡിഎഫിനും യുഡിഎഫിനും വേണ്ടി ഗാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.

തിരഞ്ഞെടുപ്പ് അടുത്താല്‍ സ്ഥാനാര്‍ഥികള്‍ ആദ്യം സമീപിക്കുന്നത് കാക്കനാട് സ്വദേശിയായ അബ്ദുള്‍ ഖാദറിനെയാണ്. അതിന് രാഷ്ട്രീയത്തിന്റെയോ കൊടിയുടെയോ വ്യത്യാസമില്ല. ഇത്തവണ എല്‍ഡിഎഫിലെയും യുഡിഎഫിലെയും എട്ടു സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി അബ്ദുള്‍ ഖാദര്‍ പാട്ടൊരുക്കി കഴിഞ്ഞു. ‘മാരി ടു’ സിനിമയിലെ റൗഡി ബേബി എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിനാണ് ഇത്തവണ കൂടുതല്‍ ഡിമാന്‍ഡ്.

ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇന്നസെന്റിന് വേണ്ടി കലാഭവന്‍ മണിയുടെ പാട്ടുകളാണ് പാരഡിയാക്കുന്നത്. സിനിമയിലെ പുതിയ പാട്ടുകളേക്കാള്‍ പഴയ പാട്ടുകള്‍ക്കും നാടന്‍ പാട്ടുകള്‍ക്കുമാണ് ആവശ്യക്കാര്‍ കൂടുതല്‍.

വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പാരഡി പാട്ടുകളുമായി മുന്നണികൾ; Kochi | Election |Paradi

രാഹുല്‍ ഗാന്ധിക്ക് സ്വാഗതമോതിയും അബ്ദുള്‍ ഖാദര്‍ പാട്ടെഴുതി കഴിഞ്ഞു. 1998 മുതല്‍ പാരഡി ഗാനങ്ങളുമായി സജീവമാണ് അബ്ദുള്‍ ഖാദര്‍. പിന്നണി ഗാനരംഗത്ത് ശ്രദ്ധേയയായ ലിജി ഫ്രാന്‍സിസ്, നിസാജ് ഉള്‍പ്പെടെയുള്ള ഗായകരാണ് പാട്ടുകള്‍ ആലപിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com