ADVERTISEMENT

കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസ്സി പുതിയ മ്യൂസിക് വിഡിയോയുമായെത്തുന്നു. 'ഉറപ്പാണേ' എന്ന് പേരിട്ടിരിക്കുന്ന വിഡിയോയുടെ ടീസർ, ദീപാവലി ദിനത്തിൽ പുറത്തു വിട്ടു. കേരളീയ വേഷമായ മുണ്ടും ജുബ്ബയും ധരിച്ച് കാറിൽ വന്നിറങ്ങുന്ന സ്റ്റീഫൻ ദേവസ്സിയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അടിമുടി ആഘോഷിക്കാനുളള ഗാനമാണിതെന്ന് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. നടനും അവതാരകനുമായ മിഥുന്‍ രമേഷും സ്റ്റീഫനോടൊപ്പം വിഡിയോയിൽ എത്തുന്നുണ്ട്്. വടക്കും നാഥ ക്ഷേത്രത്തിന് മുന്നിൽ നിന്ന് ഗാനം ആലപിക്കുന്ന രീതിയിലാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. സ്റ്റീഫൻ ദേവസ്സിയ്‌ക്കൊപ്പം മ്യുസിക്ക് വിഡിയോ ചെയ്യാൻ കഴിഞ്ഞത് തന്റെ വലിയ ഭാഗ്യമായി കാണുന്നു എന്ന് കാണുന്നുവെന്ന് മിഥുൻ പറഞ്ഞു. 

തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മിഥുൻ തന്റെ സന്തോഷം പ്രകടമാക്കിയത്. താൻ സ്റ്റീഫനെ സ്റ്റേജിൽ പരിചയപ്പെടുന്നത് മ്യൂസിക് മജീഷ്യൻ ആയിട്ടാണെന്നും അദ്ദേഹം ആദ്യമായി മ്യുസിക് വിഡിയോ ചെയ്യുമ്പോൾ അതിന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും മിഥുൻ പറഞ്ഞു. കേരളത്തിനായി ചെയ്യുന്ന ഈ വിഡിയോ എല്ലാവരും ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം  അഭ്യർഥിച്ചു. കേരളപ്പിറവി ദിനത്തിലാണ് ഗാനം റിലീസ് ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com