ADVERTISEMENT

തമിഴ് സൂപ്പർസ്റ്റാര്‍ ധനുഷും മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ഒരുമിച്ച ‘അസുരന്‍’ എന്ന ചിത്രത്തിലെ വിഡിയോ ഗാനം റിലീസ് ചെയ്തു.  'പൊള്ളാതെ ഭൂമി...' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ലക്ഷക്കണക്കിന് ആളുകൾ ഗാനം കണ്ടു. യുഗഭാരതിയുടെ വരികള്‍ക്ക് ഈണം പകർന്നത് ജി.വി പ്രകാശ് കുമാർ ആണ്. ധനുഷ്, കെന്‍ കരുണാസ്, റ്റീ ജെ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതസംവിധാനം നിർവഹിച്ച ജി.വി പ്രകാശ് കുമാര്‍ ആലാപനത്തിലും പങ്കു ചേർന്നിട്ടുണ്ട്. 

ധനുഷിന്റെ ആലാപനശൈലി തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. മഞ്ജുവിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയായാണ് ‘അസുരന്‍’. മുൻപ് റിലീസ് ചെയ്ത ഗാനങ്ങൾക്ക് വലിയ പ്രേക്ഷകസ്വീകാര്യത ലഭിച്ചിരുന്നു. ഉപജീവനത്തിനായി പോരാടുന്ന ഗ്രാമീണരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ധനുഷ് ഇരട്ടവേഷത്തിലെത്തുന്ന അസുരന്‍ ‘വെക്കൈ’ എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്‌ക്കാരമാണ്. 

വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു തുടങ്ങിയവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ധനുഷും വെട്രിമാരനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. 2007-ല്‍ പൊള്ളാതവന്‍, 2011-ല്‍ ആടുകളം, 2018-ല്‍ വട ചെന്നൈ എന്നീ ചിത്രങ്ങളിലാണ് ഇതിനു മുൻപ് ഇരുവരും ഒരുമിച്ചത്. കലൈപുലി എസ്. താനു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com