ADVERTISEMENT

തുടർച്ചയായി പത്തു മണിക്കൂർ വേദിയിൽ പാടുക. അതും ഇസൈജ്ഞാനി ഇളയരാജയുടെ നൂറു പാട്ടുകൾ. അവിശ്വസനീയമെന്ന് തോന്നുന്ന ഈ ഉദ്യമം യാഥാർഥ്യമാക്കിയിരിക്കുകയാണ് പിന്നണി ഗായകൻ അനൂപ് ശങ്കർ. കോഴിക്കോട് ടാഗോർ ഹാളിലെ വേദിയിൽ ഞായറാഴ്ച അനൂപ് ശങ്കർ പാടിയപ്പോൾ, അതിനു സാക്ഷിയാകാൻ സംഗീതപ്രേമികൾ ഒന്നായെത്തി. 

വിവിധ കഷ്ടതകൾ നേരിടുന്ന സംഗീതജ്ഞരെ സഹായിക്കുന്നതിനുള്ള പണം സ്വരൂപിക്കുന്നതിനാണ് അനൂപ് ശങ്കറിന്റെ ഈ സംഗീത റെക്കോർഡ്. ഒപ്പം, ഇളയരാജ എന്ന മഹാസംഗീതജ്ഞനോടുള്ള ആദരവ് പ്രകടമാക്കാനുള്ള ഒരു വേദിയുമായി അതു മാറി. പാടിയതിൽ ഒരു ഗാനം സ്വന്തം അമ്മയ്ക്കായി സമർപ്പിക്കാനും അനൂപ് ശങ്കർ മറന്നില്ല. 'അമ്മായെൻ അഴയ്ക്കാതെ ഉയിരില്ലയെ....' ഇളയരാജയുടെ നിത്യഹരിതഗാനത്തിന് അനൂപ് ശങ്കർ ശബ്ദം പകർന്നപ്പോൾ വികാരനിർഭരമായി സദസ്. 

കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷൻ ‘കല’യും കാലിക്കറ്റ് മ്യൂസിക് സർക്കിളും സംയുക്തമായാണ് 'അനൂപ് ശങ്കർ എക്സ്പീരിയൻസ് എഡിഷൻ 10– ഇളയരാജയ്ക്ക് ആദരം' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. 25 പേരടങ്ങുന്ന സംഘം ഓർക്കസ്ട്രയിൽ ഗായകന് പിന്തുണ നൽകി. തുടർച്ചയായി പത്താം വർഷമാണ് ഗായകൻ അനൂപ് ശങ്കർ വിവിധ സാമൂഹ്യക്ഷേമ പരിപാടികൾക്കായി ഇത്തരമൊരു വ്യത്യസ്ത സംഗീത പരിപാടി നടത്തുന്നത്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com