ADVERTISEMENT

ലതാ മങ്കേഷ്കറിന്റെ ‘ഏക് പ്യാർ കാ നഗ്മാ ഹായ്’ എന്ന ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായ റാണു മണ്ഡൽ വീണ്ടും വാർത്തകളിൽ നിറയുന്നു. വൈറൽ ഗായികയുടെ വേഷപ്പകർച്ചയുടെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മേക്കപ്പ് ചെയ്ത് മുഖം ആകെ മാറ്റിയ റാണുവിന്റെ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിമർശനങ്ങളുടെയും ട്രോളുകളുടെയും പെരുമഴയാണ്. മുഖത്താകെ മേക്കപ്പ് ചെയ്ത് ലഹങ്ക ധരിച്ച് വലിയ ആഭരണങ്ങൾ അണിഞ്ഞിരിക്കുന്ന റാണുവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. 

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധികയെ റാണു ശകാരിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ‘എന്നെ തൊടരുത് ഞാൻ സെലിബ്രിറ്റിയാണ്’ എന്നു പറഞ്ഞു കൊണ്ട് ആരാധികയെ അധിക്ഷേപിച്ച റാണുവിനെതിരെ വിമർശനങ്ങൾ ഉയർന്നത് ഈ അടുത്ത കാലത്താണ്. അതിനു പിന്നാലെയാണ് ഇപ്പോൾ മേക്കോവറിന്റെ ചിത്രങ്ങൾ പുറത്തു വന്നത്. 

ഉപജീവനത്തിനായി റെയിൽവേ സ്‌റ്റേഷനിൽ ഇരുന്ന് പാട്ടു പാടിയ റാണു മണ്ഡലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ സംഗീതസംവിധായകൻ ഹിമേഷ് രേഷ്മിയ ‘ഹാപ്പി ഹർദി ആൻഡ് ഹീർ’ എന്ന ചിത്രത്തിൽ പാടാൻ അവർക്ക് അവസരം കൊടുത്തിരുന്നു. ഷാഹിദ് കപൂറും കരീന കപൂറും ഒന്നിച്ചഭിനയിച്ച 36 ചൈന ടൗൺ എന്ന ചിത്രത്തിലെ ‘ആഷികി മെൻ തേരി’ എന്ന ഗാനത്തിന്റെ പുതിയ പതിപ്പും അവർ റെക്കോർഡ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com