ADVERTISEMENT

ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ ഹരമായ ഐറിഷ് ബാൻഡ് യു2 , ഇന്ത്യൻ സംഗീതവിസ്മയം എ.ആർ.റഹ്മാനുമായി ചേർന്നൊരുക്കിയ ഗാനം തരംഗമാകുന്നു. യു2 വിന്റെ ഇന്ത്യയിലെ ആദ്യപരിപാടിക്ക് മുന്നോടിയായാണ് ‘അഹിംസ’ എന്ന പേരിൽ ഗാനം പുറത്തിറക്കിയത്. 

ആയുധങ്ങൾക്കോ അധികാരത്തിനോ തകർക്കാനാകാത്തതാണ് അഹിംസയെന്നും ആധുനിക ലോകത്തിന് ഇത് അത്യാവശ്യമാണെന്നും റഹ്മാന്‍ പറഞ്ഞു. ലോകത്തിന് ഇന്ത്യയുടെ ഏറ്റവും മികച്ച സമ്മാനമാണ് അഹിംസയെന്ന് യു2 മുഖ്യഗായകൻ ബോണോ പറഞ്ഞു. 

എ.ആർ.റഹ്മാനെപ്പോലുള്ള സംഗീതജ്ഞന്റെ കൂടെ പ്രവർത്തിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം തോന്നുന്നു എന്നും കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹത്തിന്റെ സ്വന്തം നാട്ടിലേക്ക് വരുന്നതിന്റെ ആകാക്ഷയിലായിരുന്നു തങ്ങൾ എന്നും യു2 മുഖ്യ ഗിറ്റാറിസ്റിസ്റ്റായ എഡ്ജ് പറഞ്ഞു. എഡ്ജിനും ബോണോയ്ക്കും ഒപ്പമുള്ള ചിത്രം എ.ആർ.റഹ്മാൻ ഫെയ്സ്ബുക്കിൽ പങ്കു വച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com