‘ഇത് പ്രിയ തന്നെയല്ലേ? എന്താ ഒരു പ്രഫഷനലിസം’; പ്രിയ വാരിയരുടെ പാട്ട് കേട്ട് ഞെട്ടി ആരാധകർ

priya-varrier
SHARE

‘ഒരു അഡാർ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയ വാരിയർ ആദ്യമായി പാടി അഭിനയിക്കുന്ന ഹിന്ദി ഗാനത്തിന്റെ പ്രൊമോ വിഡിയോ റിലീസ് ചെയ്തു. നൗമാൻ മേമൻ വരികളൊരുക്കിയ ഗാനത്തിന് ക്രിസ്റ്റസ് സ്റ്റീഫൻ ആണ് സംഗീതം നൽകിയത്. പാട്ടിന്റെ പൂർണരൂപം ഉടൻ പ്രേക്ഷകരിലേക്കെത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

പ്രിയ വാരിയരുടെ പാട്ട് ഇതിനോടകം ആസ്വദിച്ചത് നിരവധിപ്പേരാണ്. താരത്തിന്റെ ആലാപനത്തെ പ്രശംസിച്ചുള്ള കമന്റുകളും വിഡിയോയ്ക്കു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. ‘ഇത് പ്രിയ തന്നെയല്ലേ? എന്താ ഒരു പ്രഫഷനലിസം!’ എന്നാണ് അമ്പരപ്പോടെ ആരാധകർ പറയുന്നത്. പാട്ടിന്റെ റിലീസിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ആരാധകർ കുറിച്ചു.

കോവിഡ് മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു വിഡിയോയുടെ ചിത്രീകരണം. സ്വന്തം വീട്ടിൽ നിന്നാണ് പ്രിയ വാരിയർ ഗാനം ആലപിച്ചത്. പിന്നണിപ്രവര്‍ത്തകരെല്ലാം വിവിധയിടങ്ങളിൽനിന്നു വിഡിയോയുടെ ഭാഗമായി. അശോകൻ പി.കെ. ആണ് പാട്ടിന്റെ നിർമാണവും സംവിധാനവും നിർവഹിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA