നേഹ കക്കറിന്റെ െവഡിങ് ലുക്ക് താരസുന്ദരിമാരെ കോപ്പിയടിച്ചതോ? ഈ ചിത്രങ്ങൾ പറയും

neha-wedding-photos
SHARE

ബോളിവുഡ് ഗായിക നേഹ കക്കർ വിവാഹദിനത്തിൽ അണിഞ്ഞ വസ്ത്രം താരസുന്ദരിമാരുടെ വിവാഹവസ്ത്രങ്ങളുടെ തനിപകർപ്പെന്ന് പ്രചാരണം. ബോളിവുഡ് താരങ്ങളായ അനുഷ്ക ശർമ, പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ എന്നിവർ വിവാഹത്തിനു ധരിച്ച വസ്ത്രങ്ങളെ അതുപോലെ പകർത്തും വിധമായിരുന്നു വിവിധ ചടങ്ങുകളിൽ നേഹ ധരിച്ച വസ്ത്രങ്ങൾ. ഈ 'കോപ്പിയടി'യ്ക്കെതിരെ കടുത്ത വിമർശനമാണ് ഫാഷൻ ലോകത്തുയരുന്നത്. പാട്ടുകൾ റിമെയ്ക്ക് ചെയ്യുന്ന പോലെ വിവാഹ ലുക്കും റിമെയ്ക്കാണോയെന്ന് ആരാധകർ ചോദിക്കുന്നു. അനുകരണങ്ങൾ നടത്താതെ സ്വന്തമായ ശൈലി കണ്ടെത്തിക്കൂടെയെന്ന ചോദ്യവും നേഹ കക്കറിനെതിരെ ഉയർന്നു. ഒക്ടോബർ 24നായിരുന്നു നേഹയും ഗായകന്‍ രോഹൻപ്രീത് സിങ്ങും വിവാഹിതരായത്. 

ഇറ്റലിയിൽ നടന്ന അനുഷ്കയുടെയും വിരാട് കോലിയുടെയും വെഡിങ് തീമിനെ ഓർമിപ്പിക്കുന്നതായിരുന്നു നേഹ കക്കറിന്റെ വസ്ത്രങ്ങളും വിവാഹ അലങ്കാരങ്ങളും. അനുഷ്കയെപ്പോലെ പിങ്ക് നിറത്തിലുള്ള ലെഹങ്കയും അതേ നിറത്തിലുള്ള റോസാപ്പൂക്കളും ചേർന്നതായിരുന്നു നേഹയുടെ വെഡിങ് ലുക്ക്. വിവാഹ ദിനത്തില്‍ നടന്ന വിരുന്ന് സൽക്കാരത്തിന് നേഹ എത്തിയത് ചുവന്ന നിറത്തിലുള്ള ലെഹങ്ക ധരിച്ചായിരുന്നു. സെലിബ്രിറ്റി ഡിസൈനർ സബ്യാസാചി പ്രിയങ്ക ചോപ്രയ്ക്കായി ഒരുക്കിയ വസ്ത്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇത്. തിങ്കളാഴ്ച സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പ്രത്യേക സൽക്കാരത്തിൽ വെള്ളയും സിൽവറും നിറത്തിലുള്ള ലെഹങ്ക ധരിച്ചാണ് നേഹ പ്രത്യക്ഷപ്പെട്ടത്. ഇത് ദീപിക പദുക്കോൺ തന്റെ വിവാഹശേഷം സുഹൃത്തുക്കൾക്കായി മുംബൈയിൽ വച്ചു നടത്തിയ സൽക്കാരത്തിൽ ധരിച്ച വസ്ത്രത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു. വെള്ളയും ഗോൾഡനും വർണങ്ങൾ കലർന്നതായിരുന്നു ദീപികയുടെ വസ്ത്രം. 

മൂന്ന് ചടങ്ങുകളിലും നേഹ ധരിച്ചത് താരസുന്ദരിമാരുടെ വസ്ത്രത്തിന്റെ തനി പകർപ്പാണെന്നു കണ്ടെത്തിയതോടെയാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഗായികയ്ക്കെതിരെ വിമർശനങ്ങളും ട്രോളുകളും ഉയർന്നത്. വിവാഹ വസ്ത്രത്തെക്കുറിച്ചു മാത്രമല്ല ദമ്പതികളുടെ പ്രായ വ്യത്യാസത്തെക്കുറിച്ചും ചർച്ചകൾ സജീവമായി. പ്രിയങ്ക ചോപ്രയും ഭർത്താവും ഗായകനുമായ നിക് ജൊനാസും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമാണുള്ളത്. നേഹ വിവാഹം ചെയ്ത രോഹൻപ്രീത്, നേഹയെക്കാൾ ഏഴ് വയസ്സ് ഇളയതാണ്. 

ഈയടുത്ത കാലത്താണ് നേഹയും രോഹനും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം വ്യക്തമാക്കിയത്. ഇരുവരുടെയും വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടയിലായിരുന്നു താരങ്ങളുടെ വെളിപ്പെടുത്തൽ. സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായകനാണ് രോഹൻപ്രീത് സിങ്. നേഹ കക്കറിന്റെ സംഗീതജീവിതത്തിന്റെ തുടക്കവും റിയാലിറ്റി ഷോയിലൂടെയായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA