‘അപൂർവജീവിയെ കാണിക്കാമെന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികൾ യുട്യൂബ് ചാനൽ തുടങ്ങി’; റിമിയുടെ ട്രാവൽ വ്ലോഗിനെ ട്രോളി പിഷാരടി

ramesh-pisharody-rimi-tomy
SHARE

ഗായിക റിമി ടോമിയെ ട്രോളി നടൻ രമേഷ് പിഷാരടി. മഴവിൽ മനോരമയിലെ ജനപ്രിയ പരിപാടിയായ സൂപ്പർ 4ന്റെ വേദിയില്‍ അതിഥിയായി എത്തിയതായിരുന്നു താരം. അതിനിടയിലാണ് പരിപാടിയിലെ വിധികർക്കളിൽ ഒരാളായ റിമി ടോമിയെ ട്രോളി വേദിയിൽ ഒന്നാകെ ചിരിപടർത്തിയത്. യാത്രാ വിഡിയോകളും പാചക വിഡിയോകളുമായി റിമി ടോമിയുടെ യൂട്യൂബ് ചാനൽ സജീവമാണ്. വരാനിരിക്കുന്ന എപ്പിസോഡിനെക്കുറിച്ചൊക്ക റിമി ചില സൂചനകളും നൽകാറുണ്ട്. ഉത്തരേന്ത്യൻ‌ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിമിയുടെ യാത്രകളും യാത്രാവിവരണങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് രമേഷ് പിഷാരടി വേദിയെ ചിരിപ്പിച്ചത്. 

രാജസ്ഥാനിലെ അപൂർവ ജീവികളെയൊക്കെ കാണിച്ചു തരാം എന്നു പറഞ്ഞ് റിമി പങ്കുവയ്ക്കുന്ന വിഡിയോകൾ നിരവധിയാണ്. എന്നാൽ റിമി എന്ന ഒരു അപൂർവ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനൽ തുടങ്ങി എന്നും റിമി അവരെ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോ അവർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും രമേഷ് പിഷാരടി തമാശ രൂപേണ പറഞ്ഞു. റിമിയ സിംഹം ഉപദ്രവിക്കാൻ പോയാലും ചാനൽ സബ്സ്ക്രൈബ് ചെയ്യണം ബെൽ ഐകൺ പ്രസ് ചെയ്യണം എന്നായിരിക്കും റിമി പറയുക എന്നും പിഷാരടി പറഞ്ഞു. 

രമേഷ് പിഷാരടിയുടെ സംസാരവും വിവരണവും കേട്ട് വേദിയൊന്നാകെ പൊട്ടിച്ചിരിച്ചു. പരിപാടിയിലെ മറ്റ് വിധികർത്താക്കളായ വിധു പ്രതാപ്, ജ്യോത്സ്ന, സിത്താര കൃഷ്ണകുമാർ എന്നിവരുമായും രമേഷ് പിഷാരടി വിശേഷങ്ങൾ പങ്കുവച്ചു. മത്സരാർഥികളുടെ പ്രകടനങ്ങൾ കണ്ടാസ്വദിച്ച് അഭിപ്രായങ്ങളും പറഞ്ഞതിനു ശേഷമാണ് താരം വേദി വിട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA