അടുക്കള മുതൽ അടുത്ത ഫ്ലാറ്റ് വരെ ക്ലൂ ഒളിപ്പിച്ച് ദീപ്തി; നിധിവേട്ടയ്ക്കൊടുവിൽ വിധു കണ്ടെത്തിയ സർപ്രൈസ്

Vidhu-silver-play-button
SHARE

യൂട്യൂബ് സിൽവർ പ്ലേ ബട്ടൺ സ്വന്തമാക്കി ഗായകൻ വിധു പ്രതാപ്. ഈ സന്തോഷവാർത്ത ഒരു ട്രെഷർഹണ്ട് ഒരുക്കിയാണ് ദീപ്തി വിധുവിനെ അറിയിച്ചത്. ഗായകൻ റെക്കോർഡിങ് കഴിഞ്ഞു വന്നപ്പോൾ ട്രെഷർ ഹണ്ടിനാവശ്യമായ എല്ലാ സൂചനകളും വീട്ടിൽ വളരെ രഹസ്യമായി ഒളിപ്പിച്ചു വച്ചിരുന്നു ദീപ്തി. പതിയെ പതിയെ ഓരോന്നായി കണ്ടെത്തിയ വിധു ഒടുവിൽ ആ ‘നിധി’യിലേക്ക് എത്തുകയായിരുന്നു. ട്രെഷർ ഹണ്ടിനിടെ ദീപ്തിയുടെയും വിധുവിന്റെയും രസകരമായ സംഭാഷണങ്ങളും ഉണ്ട്.

തികച്ചും ആസൂത്രിതമായി പദ്ധതിയിട്ടായിരുന്നു ദീപ്തിയുടെ ഓരോ നീക്കവും. വീടിന്റെ വിവിധയിടങ്ങളിലായി ദീപ്തി സൂചനകൾ ഒളിപ്പിച്ചു വച്ചു. ദീപ്തിയുടെയും വിധുവിന്റെയും സഹോദരങ്ങളുടെ മക്കളും സൂചനകൾ നൽകിക്കൊണ്ട് ഒപ്പമുണ്ടായിരുന്നു. ക്യാമറാമാൻ വിപിന്‍ ട്രെഷർഹണ്ടിന്റെ ഓരോ ഘട്ടവും ചിത്രീകരിച്ചു. അടുക്കള മുതൽ അടുത്ത ഫ്ലാറ്റിൽ വരെ ദീപ്തി സൂചനകൾ ഒളിപ്പിച്ചിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ‘നിധി’യായ സിൽവർ പ്ലേ ബട്ടൺ കണ്ടെത്തിയപ്പോൾ വിധു ശരിക്കും അമ്പരന്നു. തികച്ചും അപ്രതീക്ഷിതമായ നേട്ടമാണ് ഇതെന്ന് ഗായകൻ വെളിപ്പെടുത്തി.

ദീപ്തിയും വിധുവും യൂട്യൂബിൽ പങ്കുവയ്ക്കുന്ന വിഡിയോകൾക്ക് നിരവധി ആസ്വാദകരാണുള്ളത്. എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന പ്രേക്ഷകർക്ക് വിധു ഏറെ സ്നേഹത്തോടെ നന്ദി അറിയിച്ചു. വിധുവിന്റെ സംഗീത വിഡിയോകൾ ആയിരുന്നു യൂട്യൂബ് ചാനലിൽ കൂടുതലായും അപ്‌ലോഡ് ചെയ്തിരുന്നത്. കോവിഡ് കാലത്താണ് വിധുവും ദീപ്തിയും ഒരുമിച്ചു ചേർന്ന് വിഡിയോകൾ ചെയ്യാനും അവ പങ്കുവയ്ക്കാനും തുടങ്ങിയത്. ഇരുവരും ഒരുമിച്ചിരുന്നാണ് വിഡിയോകൾക്കു വേണ്ടി സ്ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നത്. വിഡിയോകൾക്കെല്ലാം മികച്ച പിന്തുണ ലഭിച്ചതിന്റെ സന്തോഷം ദീപ്തിയും പങ്കുവച്ചു. നേരം പോക്കിനു വേണ്ടിയാണ് വിഡിയോകൾ ചെയ്തു തുടങ്ങിയതെന്നും ഇരുവരും വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA