വീണ്ടും വന്നു റാസ്പുടിൻ; ഇക്കുറി തരംഗമായത് ചട്ടയും മുണ്ടും ഉടുത്ത അമ്മച്ചി; വൈറൽ വിഡിയോ

ammachi-dance
SHARE

പ്രായമൊക്കെ വെറും നമ്പർ ആണെന്നു തെളിയിച്ച് തകർപ്പൻ ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് ഒരു അമ്മച്ചി. കഴിഞ്ഞ ഒരു മാസത്തിലേറെയായി തരംഗമായി മാറിയിരിക്കുന്ന റാസ്പുടിൻ പാട്ടിനൊപ്പമാണ് അമ്മച്ചി ചുവടുവച്ചത്. ചട്ടയും മുണ്ടും ധരിച്ച് ചിരിച്ചു കൊണ്ട് വളരെ എനർജറ്റിക് ആയാണ് ഡാൻസ്. 

ചുരുങ്ങിയ സമയത്തിനകം വൈറലായ ഡാൻസ് വിഡിയോയ്ക്കു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പ്രമുഖരുൾപ്പെടെ നിരവധി പേർ ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് അഭിനന്ദനങ്ങൾ അറിയിച്ചു. തികച്ചും വ്യത്യസ്തമായ പ്രകടനത്തിലൂടെ ശ്രദ്ധേയയായ ഈ വൈറൽ ഡാൻസർ ആരാണെന്നുള്ള അന്വേഷണത്തിലാണ് സമൂഹമാധ്യമ ലോകം ഇപ്പോൾ. 

തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ നവീനും ജാനകിയും ജോലിക്കിടയിലെ ഒഴിവുസമയത്ത് റാസ്പുടിൻ പാട്ടിനൊപ്പം ചുവടുവച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത് ചെറിയ തോതിൽ അല്ല. പ്രശംസയ്ക്കൊപ്പം ഇരുവർക്കും വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. മതത്തിന്റെ നിറം കലർത്തി ഇവരെ ചിലർ അവഹേളിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ നവീനും ജാനകിയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി പേർ വ്യത്യസ്ത വിഡിയോകളുമായി എത്തിയിരുന്നു. അതിൽ റാസ്പുടിന്റെ കുടിയൻ പതിപ്പും മലയാളി മങ്ക പതിപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പുറത്തു വന്ന ഈ അമ്മച്ചിയുടെ ഡാൻസും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA