ADVERTISEMENT

അച്ഛൻ ആയതിന്റെ സന്തോഷം പങ്കുവച്ച് സംഗീതസംവിധായകൻ രഞ്ജിൻ രാജ്. ഭാര്യ ശിൽപയ്ക്കും കുഞ്ഞിനും ഒപ്പം ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തു കൊണ്ടാണ് രഞ്ജിൻ ശുഭവാർത്ത അറിയിച്ചത്. ‘അവൻ എത്തി’ എന്ന അടിക്കുറിപ്പോടെ മകനെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്നതിന്റെ ക്യൂട്ട് ചിത്രം രഞ്ജിൻ പോസ്റ്റ് ചെയ്തു. നിരവധി പേരാണ് രഞ്ജിനും ശിൽപയ്ക്കും ആശംസകൾ നേർന്നു രംഗത്തെത്തിയത്. ശിൽപയുടെ വളക്കാപ്പ് ചിത്രങ്ങൾ രഞ്ജിൻ പങ്കുവച്ചിരുന്നു. 2013ലാണ് രഞ്ജിനും ശിൽപയും വിവാഹിതരായത്. 

ജോജു ജോർജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ജോസഫി’ലെ ‘പൂമുത്തോളെ’ എന്ന പാട്ടിലൂടെ ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച സംഗീതജ്ഞനാണ് രഞ്ജിൻ രാജ്. സംഗീതസംവിധായകൻ ആകണം എന്നായിരുന്നു എക്കാലവും ആഗ്രഹിച്ചിരുന്നതെങ്കിലും സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെ ഗായകനായിട്ടായിരുന്നു രഞ്ജിന്റെ തുടക്കം. പിന്നീട് 2013ൽ സംഗീതസംവിധാനരംഗത്തു ചുവടുവച്ചു. പരസ്യ ചിത്രങ്ങൾക്കു സംഗീതം നൽകിയായിരുന്നു തുടക്കം. ജോസഫിലെ പാട്ട് രഞ്ജിൻ രാജ് എന്ന സംഗീതജ്ഞനെ മറ്റൊരു തലത്തിലേയ്ക്ക് ഉയർത്തുകയായിരുന്നു. ‘നിത്യഹരിത നായകൻ’, ‘അല്‍ മല്ലു’, ‘ഓർമയിൽ ഒരു ശിശിരം’ തുടങ്ങി നിരവധി ചിത്രങ്ങൾക്കു രഞ്ജിൻ സംഗീതം ഒരുക്കിയിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com