‘അയ്യോ ഇത് ഉണ്ണി മേനോന് അല്ലേ’; ശബ്ദ സാമ്യത്തിൽ വിസ്മയിപ്പിച്ച് യുവഗായകൻ
Mail This Article
×
പുതിയ ഗായകനെ പരിചയപ്പെടുത്തി ഉണ്ണി മേനോൻ. ജിനേഷ് നന്ദനം എന്നയാൾക്കൊപ്പം പാട്ട് പാടുന്നതിന്റെ വിഡിയോ ആണ് ഗായകൻ പങ്കുവച്ചിരിക്കുന്നത്. ‘ഇതാ മറ്റൊരു ഗായകൻ. എന്റെ അതേ ശബ്ദം’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്.
മമ്മൂട്ടി ചിത്രം ‘ഭീഷ്മപർവ’ത്തിലെ ‘രതിപുഷ്പം’ എന്ന ഗാനം ഉണ്ണി മേനോൻ പാടുമ്പോൾ അതിനൊപ്പം ചുണ്ടുകൾ ചലിപ്പിക്കുകയാണ് ജിനേഷ്. ‘അയ്യോ ഇത് ഉണ്ണി മേനോന് അല്ലേ’ എന്നാണ് പാട്ട് കേട്ട് പ്രേക്ഷകരുടെ പ്രതികരണം.
ഭീഷ്മപർവത്തിൽ ഉണ്ണി മേനോൻ തന്നെ ആലപിച്ച ഗാനമാണിത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം ഈണമൊരുക്കി. പാട്ട് കോടിയിലധികം പ്രേക്ഷകരെയാണ് ഇതിനകം സ്വന്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.