ADVERTISEMENT

നടൻ‌ ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഗായകൻ എ.ജി.ശ്രീകുമാറിന്റെ ഭാര്യ ലേഖ. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഒരുമിച്ചു പ്രാതൽ കഴിക്കവെ എടുത്ത ചിത്രമാണിതെന്നു ലേഖ ശ്രീകുമാർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ശ്രീനിവാസന്റെ ഭാര്യ വിമലയുമുണ്ട് ചിത്രത്തില്‍. 

 

ലേഖ ശ്രീകുമാറിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലായത്. ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകരിപ്പോൾ. നിരവധി പേര്‍ പ്രതികരണങ്ങളറിയിച്ചു രംഗത്തെത്തുന്നുണ്ട്. പലരും ചിത്രം ഷെയർ ചെയ്യുകയുമുണ്ടായി. 

 

രോഗബാധിതനായി ഏറെക്കാലം ആശുപത്രിയിലായിരുന്നു ശ്രീനിവാസൻ. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം സിനിമാ രംഗത്ത് സജീവമാകുകയാണിപ്പോൾ. വിനീത് ശ്രീനിവാസനൊപ്പം അഭിനയിക്കുന്ന കുറുക്കനാണ് ശ്രീനിവാസന്റെ പുതിയ പ്രോജക്ട്. അടുത്തിടെ പൊതുപരിപാടികളിൽ പങ്കെടുക്കാനും ശ്രീനിവാസന്‍ എത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com