‘അതെ ഞാനത് ചെയ്തു’; വമ്പൻ മേക്കോവറുമായി പ്രാര്‍ഥന ഇന്ദ്രജിത്, ചിത്രങ്ങൾ

prarthana-makeover
പ്രാർഥന ഇന്ദ്രജിത്
SHARE

മേക്കോവർ ചിത്രങ്ങൾ പങ്കുവച്ച് ഗായികയും പൂർണിമ–ഇന്ദ്രജിത് ദമ്പതികളുടെ മകളുമായ പ്രാർഥന. മുടി വെട്ടി പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പ്രാർഥന തന്നെയാണു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‍ഞാനതു ചെയ്തു’ എന്ന അടിക്കുറിപ്പോടെയാണു പോസ്റ്റ്. 

ചിത്രങ്ങൾ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങൾ അറിയിക്കുന്നത്. ‘നീ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എനിക്കിത് ഒരുപാടിഷ്ടമായി’ എന്നാണ് മകളുടെ ചിത്രം കണ്ട് പൂർണിമ കുറിച്ചത്. നേരത്തേ മുടി കളർ ചെയ്തപ്പോഴും പ്രാർഥനയുടെ ലുക്ക് ചർച്ചയായിരുന്നു. 

പാട്ടും ഡാൻസുമായി സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണു പ്രാർഥന. 2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ...’ എന്ന പാട്ടിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ എന്നീ ചിത്രങ്ങൾക്കു വേണ്ടിയും ഗാനങ്ങൾ ആലപിച്ചു. ഇപ്പോൾ ഉപരിപഠനത്തിനായി ലണ്ടനിലാണ് പ്രാർഥന. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS