ADVERTISEMENT

ഏതാനും ദിവസം മുൻപും വാണി ജയറാമുമായി സംസാരിച്ചിരുന്നു – പത്മഭൂഷൺ കിട്ടിയപ്പോൾ. വളരെ സന്തോഷത്തോടെയാണു സംസാരിച്ചത്. അതുകൊണ്ടുതന്നെ മരണവാർത്ത എത്തിയതു വലിയ ഷോക്കായാണ്. കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്നു പോയി.

 

മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ!

 

സ്റ്റുഡിയോയിലും പുറത്തും വാണി വളരെ ബോൾഡായിരുന്നു. ശരിയല്ലെന്നു തോന്നുന്ന ഏതു കാര്യവും ആരോടും വെട്ടിത്തുറന്നു പറയും. മലയാളത്തിൽ ഞങ്ങൾ ഇരുവരും ചേർന്ന് അധികം പാട്ടുകൾ പാടിയിട്ടില്ല. എന്നാൽ തെലുങ്കിലും തമിഴിലും പാടി. മദ്രാസിലുണ്ടായിരുന്ന കാലത്തു കണ്ടുമുട്ടിയിരുന്നതു സ്റ്റുഡിയോയിൽ മാത്രമാണ്. പാട്ടു പഠിക്കുന്നതു കണ്ടാൽ അദ്ഭുതം തോന്നും. വളരെ ബുദ്ധിയുള്ള ഗായികയായിരുന്നു. ഏതു പാട്ടും ഒരുതവണ പറഞ്ഞുകൊടുത്താൽ പഠിക്കും. ‘ഓലഞ്ഞാലിക്കുരുവി’ എന്ന പാട്ടാണ് ഏറെപ്പേർ ശ്രദ്ധിച്ചത്. ഗാനമേളകളിൽ ഒരുപാടു തവണ ഒരുമിച്ചു പാടി. അവസാനമായി ഒന്നിച്ചു പാടിയതു ‘ക്യാപ്റ്റൻ’ സിനിമയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com