ADVERTISEMENT

നാട്ടു നാട്ടു ഓസ്കറില്‍ മുത്തമിട്ടതിന്റെ അലയൊലികള്‍ രാജ്യത്ത് അവസാനിക്കുന്നില്ല. ഇപ്പോള്‍ ഇന്ത്യയിലെ കൊറിയന്‍ അംബാസിഡര്‍ക്കു പിന്നാലെ നാട്ടുനാട്ടുവിന് ചുവടുവയ്ക്കുകയാണ് ജര്‍മന്‍ അംബാസിഡറും എംബസിയിലെ ഉദ്യോഗസ്ഥരും. എംബസിയിലെ ഇന്ത്യക്കാരും ജര്‍മന്‍ പൗരന്മാരും ഉള്‍പ്പെട്ട 20 അംഗ സംഘമാണ് കൊറിയോഗ്രാഫറുടെ സഹായത്തോടെ നാട്ടു നാട്ടുവിനു ചുവടുവച്ചത്. 

 

ഇന്ത്യയിലെ ജര്‍മന്‍ അംബാസിഡറായ ഡോ.ഫിലിപ് അക്കെര്‍മന്‍ ആണ് ചാന്ദ്നി ചൗക്കിലെ ഫ്ളാഷ് മോബില്‍ നാട്ടുനാട്ടുവിന് ചുവടുവയ്ക്കുന്ന വിഡിയോ പങ്കുവെച്ചത്. ‘ജര്‍മനിക്കാര്‍ക്ക് ചുവടുവെക്കാന്‍ അറിയില്ലെന്നോ? ഞാനും എന്റെ ഇന്തോ–ജര്‍മന്‍ സുഹൃത്തുക്കളും നാട്ടു നാട്ടുവിന്റെ ഓസ്കര്‍ ജയം ആഘോഷിച്ചത് ഇങ്ങനെ’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ നൃത്തത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.

 

ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം നേടിയാണ് ‘നാട്ടു നാട്ടു’ ഓസ്കറിൽ തിളങ്ങിയത്. എം.എം.കീരവാണിയുടെ ചടുലമായ ഈണവും രാം ചരണിന്റെയും ജൂനിയർ എൻടിആറിന്റെയും തകർപ്പൻ ചുവടുകളും കൊണ്ട് ലോകോത്തര ശ്രദ്ധ നേടിയതാണ് രാജമൗലി ചിത്രം ആർആർആറിലെ ‘നാട്ടു നാട്ടു’. ചന്ദ്രബോസിന്റേതാണു വരികൾ. പ്രേം രക്ഷിത് പാട്ടിന്റെ നൃത്തസംവിധാനം നിർവഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com