‘ആനന്ദിക്കുന്ന കിളികൾ’; പരസ്പരം ചുംബിച്ച് അമൃതയും ഗോപി സുന്ദറും, പ്രണയചിത്രങ്ങള്‍

amruta-gopii
SHARE

പ്രണയാർദ്ര ചിത്രങ്ങൾ പങ്കുവച്ച് ഗായിക അമൃത സുരേഷും സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറും. അവധിക്കാല യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് ഇരുവരും പോസ്റ്റ് ചെയ്തത്. ‘ആനന്ദിക്കുന്ന കിളികൾ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇരുവരും പരസ്പരം ചുംബിക്കുന്നതു ചിത്രങ്ങളിൽ കാണാനാകും. 

അമൃതയുടെയും ഗോപി സുന്ദറിന്റെയും പ്രണയാർദ്ര ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേർ കമന്റുകളുമായി എത്തുന്നുണ്ട്. ഇവരുടെ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. 

കഴിഞ്ഞ വർഷം മേയില്‍ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA