ഇനി കൊട്ടാനും പാടാനും ഇവരില്ലല്ലോ! കണ്ണീരണിയിച്ച് ഇന്നസന്റിന്റെയും നെടുമുടി വേണുവിന്റെയും വിഡിയോ

nedumudi-venu-innocent
SHARE

നെടുമുടി വേണുവിന്‍റെ ഇടയ്ക്കത്താളത്തിനു സ്വരമായ ഇന്നസന്‍റിന്റെ വിഡിയോ ആരാധകരെ കണ്ണീരിലാഴ്ത്തുന്നു. താരസംഘടന അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിച്ച ‘അമ്മമഴവിൽ 2018’ ൽ’ പങ്കെടുക്കവെയായിരുന്നു ഇരുവരും ഒരുമിച്ച് ആസ്വാദകർക്കു ഹൃദ്യ അനുഭവം സമ്മാനിച്ചത്. 

നെടുമുടി വേണു ഇടക്കയിൽ ആസ്വദിച്ചു താളം പിടിക്കുമ്പോൾ അതിഹൃദ്യമായി ഇന്നസന്റ് ഗാനം ആലപിക്കുകയാണ്. ‘വന്ദേ മുകുന്ദഹരേ ....’ എന്ന ഗാനമാണ് താളം മുറിയാതെ ഇരുവരും ചേർന്നു വേദിയിൽ അവതരിപ്പിച്ചത്. ദേവാസുരത്തിനു വേണ്ടി ഗിരീഷ് പുത്തഞ്ചേരി വരികൾ കുറിച്ച് എം.ജി. രാധാകൃഷ്ണൻ ഈണമൊരുക്കി പാടിയ ഈ പാട്ട് കേൾവിക്കാരുടെ ഹൃദയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നു. ഇന്നും പാട്ടിന് ആരാധകർ ഏറെയാണ്.

ഇന്നസന്റിന്റെയും നെടുമുടി വേണുവിന്റെയും പഴയ വിഡിയോ ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. കണ്ണു നിറയാതെ കണ്ടിരിക്കാനാവില്ലെന്നു പ്രേക്ഷകർ കുറിക്കുന്നു. നെടുമുടി വേണുവിനു പിന്നാലെ ഇന്നസന്റിനെയും നഷ്ടമായതിന്റെ ദുഃഖത്തിലാണ് സിനിമാ ലോകവും ആരാധകരും. പകരം വയ്ക്കാനില്ലാത്ത അസാമാന്യ പ്രതിഭകളെ ഓർത്ത് ആരാധകർ കണ്ണീർ പൊഴിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MUSIC NEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS