ADVERTISEMENT

നടി മേനക സുരേഷിന്റെ നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മകൾ കീർത്തി സുരേഷ് നായികയായെത്തുന്ന ‘ദസറ’ എന്ന ചിത്രത്തിലെ ‘ചംകീല അഗീലേശി’ എന്ന പാട്ടിനൊപ്പമാണ് മേനകയുടെ നൃത്തച്ചുവടുകൾ. മൂത്ത മകൾ രേവതിയുടെ ഭർത്താവ് നിധിനും മേനകയ്ക്കൊപ്പം ചുവടുവയ്ക്കുന്നുണ്ട്. 

 

ഇരുവരുടെയും വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. മേനകയുടെ ഊർജത്തെയും ചടുലതയെയും പ്രശംസിക്കുകയാണ് ആരാധകർ. മരുമകനെയും സ്ക്രീനിൽ കാണാനായതിന്റെ സന്തോഷം പ്രേക്ഷകർ പങ്കുവച്ചു. വിഡിയോ ഇതിനകം നിരവധി ആസ്വാദകരെ സ്വന്തമാക്കിക്കഴിഞ്ഞു. 

 

കീർത്തിക്കൊപ്പം നാനിയും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ‘ദസറ’. ചിത്രത്തിലെ ‘ചംകീല അഗീലേശി’ ഇതിനകം വൈറലായിക്കഴിഞ്ഞു. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി സന്തോഷ് നാരായണൻ ആണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്രീലക്ഷ്മി വെങ്കിടേശ്വക സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരി ‘ദസറ’ നിർമിച്ചിരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com