സ്നേഹത്തോടെ അയച്ച ഭക്ഷണം നിരസിച്ചു, കൊന്നുകളയുമെന്ന് ഭീഷണി; ബിടിഎസ് താരം ആശങ്കയിൽ

junkook-death-threats
SHARE

ബിടിഎസ് താരം ജംഗൂക്കിന് വധഭീഷണി. ആരാധകൻ അയച്ച ഭക്ഷണം നിരസിച്ചതിനെത്തുടർന്നാണ് വധഭീഷണിയുണ്ടായത്. എന്നാൽ ഇതിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല. ജംഗൂക്കിന്റെ വീട്ടിലേക്ക് ആരാധകൻ ഭക്ഷണം അയയ്ക്കുന്നുവെന്ന വിവരം ഏതാനും ദിവസങ്ങൾക്കു മുൻപാണു പുറത്തുവന്നത്. ഈ രീതി പതിവായതോടെ ഇനി ആരും തനിക്ക് ഭക്ഷണം അയയ്ക്കേണ്ടതില്ലെന്നും ആവശ്യത്തിനുള്ള ഭക്ഷണം താൻ കഴിക്കുന്നുണ്ടെന്നും പറഞ്ഞ് ജംഗൂക് രംഗത്തെത്തിയിരുന്നു. തന്റെ അഭ്യർഥന മാനിക്കാതെ വീണ്ടും ഭക്ഷണം അയച്ചാൽ കടുത്ത നടപടിയുണ്ടാകുമെന്നും ഗായകൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ജംഗൂക്കിന്റെ ആരാധകരിൽ ഒരാളാണ് നിരന്തരമായി വീട്ടിലേക്കു ഭക്ഷണം അയക്കുന്നതെന്നാണു റിപ്പോർട്ട്. ഇയാൾ തന്നെയായിരിക്കും വധഭീഷണിക്കു പിന്നിലെന്നാണു നിഗമനം. ജംഗൂക് എവിടെയാണ് താമസിക്കുന്നതെന്നു തനിക്കറിയാമെന്നും വീട്ടിലേക്ക് ഭക്ഷണം അയച്ചെങ്കില്‍ അദ്ദേഹത്തെ വധിക്കാനും തനിക്ക് കഴിയുമെന്നാണ് ഓണ്‍ലൈനില്‍ വന്ന ഭീഷണിയില്‍ പറയുന്നത്. താൻ ജംഗൂക്കിന്റെ അയൽവാസിയാണെന്നും സ്‌നേഹത്തോടെ അയച്ച ഭക്ഷണം വേണ്ടെന്നു പറഞ്ഞ ജംഗൂക് അഹങ്കാരിയാണെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. 

വിഷയം ചർച്ചയായതോടെ നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്. ഗായകന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആരാധകവൃന്ദം ശക്തമായി ആവശ്യപ്പെടുന്നു. അതേസമയം, ബിടിഎസ് താരങ്ങള്‍ക്കു നേരെ ഇതാദ്യമായല്ല വധഭീഷണി ഉയരുന്നത്. കഴിഞ്ഞ വര്‍ഷം ബാന്‍ഡിലെ ജിമിന്‍, വി എന്നീ താരങ്ങൾക്കു നേരെയും ഓൺലൈനിൽ വധഭീഷണി സന്ദേശം പ്രത്യക്ഷപ്പെട്ടിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA