34ാം പിറന്നാൾ ആഘോഷിച്ച് ഗായിക അഭയ ഹിരൺമയി. ഗ്ലാമറസ് ലുക്കിലുള്ള പിറന്നാൾ സ്പെഷൽ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പമായിരുന്നു ഇത്തവണത്തെ തന്റെ പിറന്നാളെന്നും ആശംസകൾ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണെന്നും അഭയ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
‘ജന്മദിനത്തിൽ സ്നേഹവും ആശംസയും അറിയിച്ചവർക്കു നന്ദി. എപ്പോഴും പറയാറുള്ളതു പോലെ നിങ്ങളുടെ സ്നേഹത്തോടു ഞാൻ കടപ്പെട്ടിരിക്കുന്നു. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം ഞാൻ പിറന്നാൾ ആഘോഷിച്ചു. എനിക്ക് ഇനിയും അവരെ വേണം. അവരെ ഒരിക്കലും മതിയാകില്ല. എല്ലാത്തിനു നന്ദി. എനിക്ക് നിങ്ങളെ അറിയാവുന്നതിനേക്കാൾ നന്നായി നിങ്ങൾക്ക് എന്നെ അറിയാം’, അഭയ ഹിരൺമയി കുറിച്ചു.
വിശേഷങ്ങളെല്ലാം അഭയ ഹിരൺമയി ആരാധരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ വയനാട്ടിലെ റിസോർട്ടിലായിരുന്നു ഗായികയുടെ പിറന്നാൾ ആഘോഷം. നിരവധി പേരാണ് അഭയയ്ക്കു ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തുന്നത്.