വിജയ് യേശുദാസിന്റെ വീട്ടിലെ മോഷണം: തെളിവ് ലഭിക്കാതെ പൊലീസ്

vijay-yesudas
വിജയ് യേശുദാസ് (ഫെയ്സ്‌ബുക്കിൽ പങ്കുവച്ച ചിത്രം)
SHARE

ചെന്നൈ∙ ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ നിന്ന് സ്വർണ, വജ്രാഭരണങ്ങൾ മോഷണം പോയ സംഭവത്തിൽ തെളിവു ലഭിക്കാതെ പൊലീസ്. വീട്ടുജോലിക്കാരെ ചോദ്യം ചെയ്തതിൽ ഇവരാരും ആഭരണങ്ങൾ കവർന്നിട്ടില്ലെന്നു ബോധ്യമായി. 

അഭിരാമപുരത്തെ വീട്ടിൽ നിന്ന് 60 പവൻ സ്വർണമടക്കമുള്ള ആഭരണങ്ങൾ കാണാതെ പോയതായി വിജയ്‌യുടെ ഭാര്യ ദർശനയാണ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ മാസമാണ് ആഭരണങ്ങള്‍ കാണാതായത്. വീട്ടിൽ ജോലിക്കു നിന്നിരുന്ന ആളുകളെ സംശയിക്കുന്നതായും ദർശനയുടെ പരാതിയിൽ പറഞ്ഞിരുന്നു. 

അതേ സമയം, വിഷയത്തിൽ വിജയ് യേശുദാസിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്താനുണ്ടെന്നും ഇവർ ഇതുവരെ ഹാജരായിട്ടില്ലെന്നും കേസ് അന്വേഷിക്കുന്ന അഭിരാമപുരം പൊലീസ് പറഞ്ഞു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS