ADVERTISEMENT

77ാമത് സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് ട്യൂട്ടേഴ്സ് വാലി സംഗീത അക്കാദമി പുറത്തിറക്കുന്ന ദേശഭക്തി ഗാനത്തിന്റെ പ്രമോ വിഡിയോ റിലീസ് ചെയ്തു. ഗായിക ശ്രേയ ഘോഷാലാണ് ഗാനം ആലപിച്ചത്. ട്യൂട്ടേഴ്സ് വാലിയിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ശ്രേയ ആശംസകൾ അറിയിക്കുകയും ചെയ്തു. പാട്ടിന്റെ പൂർണ പതിപ്പ് ഓഗസ്റ്റ് 15ന് പുറത്തിറങ്ങും. ട്യൂട്ടേഴ്സ് വാലിയിലെ അധ്യാപകരും വിദ്യാർഥികളും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. 

 

ട്യൂട്ടേഴ്സ് വാലിയുടെ സംഗീത ആൽബങ്ങൾ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. മികച്ച ദൃശ്യഭംഗി കൂടി സമ്മാനിച്ചാണ് ട്യൂട്ടേഴ് വാലി സംഗീത വിഡിയോകൾ പുറത്തിറക്കുന്നത്. ഓണത്തിനും ക്രിസ്മസിനുമുൾപ്പെടെ പ്രധാന ആഘോഷ അവസരങ്ങളിലെല്ലാം പാട്ടുമായി ട്യൂട്ടേഴ്സ് വാലി എത്തിയിരുന്നു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പുറത്തറങ്ങുന്ന പാട്ടിനായി കാത്തിരിക്കുകയാണ് ആരാധകർ. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com