ADVERTISEMENT

സമാന്തയും വിജയ് ദേവരകൊണ്ടയും മുഖ്യവേഷങ്ങളിലെത്തുന്ന ‘ഖുഷി’യിലെ നാലാമത്തെ ഗാനം പുറത്തിറങ്ങി. ഹിഷാം അബ്ദുൾ വഹാബ് ആണ് പാട്ടിന് ഈണമൊരുക്കിയത്. ‘വിജനമൊരു തീരം’ എന്നു തുടങ്ങുന്ന ഗാനത്തിന് അരുൺ ഏളാട്ട് വരികൾ കുറിച്ചു. കെ.എസ്.ഹരിശങ്കറും ദിവ്യ.എസ്.മേനോനും ചേർന്നാണു ഗാനം ആലപിച്ചത്. 

 

‘വിജനമൊരു തീരം’ ഇതിനകം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ചപ്രതികരണങ്ങളാണു ലഭിക്കുന്നത്. സമാന്തയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയരംഗങ്ങളാണ് പാട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘എൻ റോജ നീയേ’, ‘ആരാധ്യ’ എന്നീ ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. 

 

‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സമാന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഖുഷി’. ‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണ ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നു. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിർമാണം. സെപ്റ്റംബര്‍ 1 ന് ‘ഖുഷി’ തിയറ്ററുകളില്‍ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com