പാട്ട് കേൾക്കാൻ ഓടിയെത്തി; ആരാധികയെ നെഞ്ചോടു ചേർത്ത് എം.ജി.ശ്രീകുമാർ

sreekumaar-video
SHARE

സംഗീത കച്ചേരി ആസ്വദിക്കാനെത്തിയ മുതിർന്ന സ്ത്രീയെ ആശ്ലേഷിക്കുന്ന ഗായകൻ എം.ജി.ശ്രീകുമാറിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഗുരുവായൂർ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സംഗീതപരിപാടിക്കു ശേഷമായിരുന്നു സംഭവം. 

സംഗീതാർച്ചന കഴിഞ്ഞ് എം.ജി.ശ്രീകുമാർ ആസ്വാദകർക്കു നന്ദിയർപ്പിക്കുന്നതിടെയാണ് അനുമോദിക്കാനായി കുറൂരമ്മയെന്ന സ്ത്രീ മുൻപന്തിയിലേക്കു വന്നത്. ഗുരുവായൂർ ക്ഷേത്രത്തിലും പരിസരത്തുമായി ജീവിക്കുന്നയാളാണ് കുറൂരമ്മ. വേദിയിലുണ്ടായിരുന്നവർ അവരെ കൈപിടിച്ചു കയറ്റി. തുടർന്ന് എം.ജി.ശ്രീകുമാർ ചേർത്തു പിടിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്തു. വേദിക്കു ചുറ്റിലും നിന്നിരുന്ന മറ്റ് ആസ്വാദകരോടും ഗായകൻ സംവദിച്ചു. 

മുപ്പത് സെക്കൻഡിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. ഗുരുവായൂർ ദേവസ്വത്തിന്റെ സമൂഹമാധ്യമ പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പൊളിറ്റിക്കൽ കറക്ട്നസ് നോക്കാൻ ഒരു വിഭാഗം ഗുണ്ടകൾ സോഷ്യൽ മീഡിയയിലുണ്ട്

MORE VIDEOS