അമിത് ചക്കാലയ്ക്കൽ നായകനായെത്തിയ പ്രാവിലെ ‘താരകം പോലെ’ എന്ന പാട്ടിന്റെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ഈണമൊരുക്കിയ ഗാനമാണിത്. നജീം അർഷാദ് ഗാനം ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പ്രേക്ഷകർക്കു മുന്നിലെത്തിച്ചത്. വിഡിയോ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ഗാനങ്ങളും പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു.
പത്മരാജന്റെ കഥയെ അടിസ്ഥാനമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘പ്രാവ്’. അമിത് ചക്കാലയ്ക്കൽ, മനോജ് കെ.യു, സാബുമോൻ, തകഴി രാജശേഖരൻ, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ജംഷീന ജമാൽ, നിഷ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
സിഇറ്റി സിനിമാസിന്റെ ബാനറിൽ തകഴി രാജശേഖരൻ ആണ് ‘പ്രാവ്’ നിർമിച്ചിരിക്കുന്നത്. ആന്റണി ജോ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രൊഡക്‌ഷൻ ഡിസൈനർ: അനീഷ് ഗോപാൽ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: ജയൻ പൂങ്കുളം, എഡിറ്റിങ്: ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഉണ്ണി.കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് മഞ്ജുമോൾ, പ്രൊഡക്‌ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ:കരുൺ പ്രസാദ്, സ്റ്റിൽസ്: ഫസ ഉൾ ഹഖ്, ഡിസൈൻസ്: പനാഷേ. പിആർഓ: പ്രതീഷ് ശേഖർ.