ADVERTISEMENT

സ്റ്റേജ് പരിപാടിക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് സംഗീതസംവിധായകൻ എ.ആർ.റഹ്മാനെതിരെ പരാതി നൽകി അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ. ചെന്നൈ പൊലീസ് കമ്മിഷണർക്കാണ് സംഘം പരാതി നല്‍കിയത്. 2018ൽ സ്റ്റേജ് പരിപാടിക്കായി റഹ്മാൻ 25 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ പരിപാടി നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു. അഡ്വാൻസ് തുക തിരികെ ചോദിച്ചെങ്കിലും റഹ്മാൻ അത് നൽകിയില്ലെന്നും സർജൻസ് അസോസിയേഷൻ ആരോപിച്ചു. 

 

അനുയോജ്യമായ സ്ഥലവും സർക്കാർ അനുമതിയും ലഭിക്കാതെ വന്നതോടെയാണ് 2018ലെ പരിപാടി റദ്ദ് ചെയ്തത്. ഇക്കാര്യം റഹ്മാനെയും സംഘത്തെയും അറിയിക്കുകയും പണം തിരികെ തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ചെക്ക് നൽകിയെങ്കിലും അക്കൗണ്ടിൽ പണമില്ലാത്തതിനാൽ അത് മടങ്ങിയെന്നും 5 വർഷമായി പണം തിരികെ ലഭിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയായിരുന്നുവെന്നും സർജൻസ് അസോസിയേഷൻ വെളിപ്പെടുത്തി. സംഭവത്തിൽ നീക്കുപോക്കില്ലാതെ വന്നപ്പോഴാണ് നിയമവഴി തേടിയത്.

 

അതേസമയം, സർജൻസ് അസോസിയേഷന്റെ പരാതി വ്യാജമാണെന്ന് എ.ആർ.റഹ്മാന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. റഹ്മാന്റെ പേരിനു കളങ്കം വരുത്താനുള്ള ശ്രമമാണിത്, വ്യാജ ആരോപണമാണിതെന്നും മാനേജർ സെന്തിൽ വേലൻ കുറ്റപ്പെടുത്തി. ഇങ്ങനെയൊരു സ്റ്റേജ് പ്രകടനത്തിനു വേണ്ടി എ.ആർ.റഹ്മാൻ പണം കൈപ്പറ്റിയോ ഇല്ലയോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ റഹ്മാൻ പ്രതികരിക്കാനും തയാറായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com