ADVERTISEMENT

കൂട്ടുകാർക്കൊപ്പം അവധിയാഘോഷത്തിലാണ് ഗായിക സയനോര. തായ്‌ലൻഡിലെ പട്ടായയിൽ നിന്നുള്ള ചിത്രങ്ങൾ ഗായിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. പെൺസുഹൃത്തുക്കൾ മാത്രമുള്ള യാത്രയാണിതെന്നും ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണ് ലഭിച്ചതെന്നും ചിത്രങ്ങൾക്കൊപ്പം സയനോര കുറിച്ചു. കൂടെയുള്ള സുഹൃത്തുക്കളെയും ഗായിക പരിചയപ്പെടുത്തുന്നുണ്ട്. 

saya2
സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

‘അതിശയിപ്പിക്കുന്ന ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പമുള്ള ഈ തായ്‌ലൻഡ് യാത്ര ശരിക്കും മനസ്സിനെ ഞെട്ടിക്കുന്നതായിരുന്നു. യാത്രയ്ക്കിടയിലെ മനോഹര നിമിഷങ്ങൾ ഒരിക്കലും മറക്കാനാകില്ല. യാത്രയിലുടനീളം ഭ്രാന്തമായ തമാശകളായിരുന്നു. രസിപ്പിക്കുന്ന കുറേയധികം ചിത്രങ്ങൾ ഞങ്ങൾ പകർത്തി. ക്ഷമയോടെ ഞങ്ങളെ സഹിച്ച ടൂർ മാനേജർ സഹീറയോടാണ് ആദ്യം നന്ദി പറയേണ്ടത്. ഈ യാത്രയിൽ കൂടെയുണ്ടായിരുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അത്രയേറെ പ്രിയപ്പെട്ടതായിരുന്നു ഓരോ നിമിഷവും. എനിക്കു കൂട്ടായി നിന്ന എല്ലാ പ്രിയപ്പെട്ട പെണ്ണുങ്ങൾക്കും നന്ദി’, സയനോര കുറിച്ചു. 

saya3
സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം

സയനോരയുടെ സമൂഹമാധ്യമ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർക്കിടയിൽ ചർച്ചയായത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ സയനോര വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. യാത്രാപ്രേമിയായ സയനോര, കൂട്ടുകാർക്കൊപ്പവും കുടുംബത്തോടൊപ്പവും യാത്രകൾ ചെയ്യാറുണ്ട്.

saya1
സയനോര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം
English Summary:

Sayanora enjoys vacation at pattaya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com