ADVERTISEMENT

ഗായിക സുജാത മോഹന്റെ പുത്തൻ ചിത്രങ്ങൾ ആരാധകര്‍ക്കിടയിൽ ചർച്ചയാകുന്നു. അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹദിനത്തിൽ പകർത്തിയ ചിത്രങ്ങളാണ് സുജാത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഭർത്താവ് ഡോ.കൃഷ്ണമോഹനും മകൾ ശ്വേതയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഗായിക ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ സുജാതയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു.

Read Also: മകളുടെ വിവാഹവേദിയിൽ നൊമ്പരക്കാഴ്ചയായി രാധിക തിലകിന്റെ ചിത്രം; അമ്മയുടെ സ്ഥാനത്ത് കൈ പിടിച്ച് സുജാത മോഹൻ

ചെറി റെഡ് നിറത്തിലുള്ള സാരിയും പച്ചയിൽ സ്വർണനിറത്തിലുള്ള നൂലുകൾ ഇടകലർത്തിയുള്ള വീതി കൂടിയ ബോർഡറുമുള്ള സാരിയാണ് സുജാത മോഹൻ ധരിച്ചത്. സാരിയുടെ ബോഡി പാർട്ടിൽ സ്വർണനൂലുകൾ കൊണ്ടുള്ള കോയിൻ ബൂട്ടിയും ഉണ്ട്. ബോർഡർ ഫാബ്രിക് കൊണ്ടുള്ള പച്ച എൽബോ സ്ലീവ് ബ്ലൗസ് ആണ് സുജാത സാരിക്കൊപ്പം അണിഞ്ഞത്. സിംപിൾ ആഭരണങ്ങളും ഹെയർസ്റ്റൈലും ഗായികയെ കൂടുതൽ സുന്ദരിയാക്കി.

sujatha-family
ഭർത്താവ് ഡോ.കൃഷ്ണമോഹനും മകൾ ശ്വേതയ്ക്കുമൊപ്പം സുജാത Image Credit: Instagram/SujathaMohan

‘ഫാമിലി ലവ്’ എന്ന അടിക്കുറിപ്പോടെ സുജാത പങ്കുവച്ച ചിത്രങ്ങൾ ഇതിനകം ആരാധകശ്രദ്ധ നേടിക്കഴിഞ്ഞു. സുജാത, മകൾ ശ്വേതയേക്കാള്‍ ചെറുപ്പമായിരിക്കുന്നതായി തോന്നുന്നുവെന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും. സുജാത സന്തൂർ മുത്തശ്ശിയാണെന്നും ചിലർ സരസമായി കുറിച്ചു. ഗായിക ചെറുപ്പമായിരിക്കുന്നതിന്റെ രഹസ്യം എന്തെന്ന് അന്വേഷിക്കുകയാണ് ആരാധകർ.

Read Also: എന്റെ അനിയത്തിയുടെ മകൾ’; രാധിക തിലകിന്റെ മകളുടെ വിവാഹ വിശേഷം പങ്കിട്ട് സുജാത

ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന ദേവികയുടെ വിവാഹത്തിനാണ് സുജാത സിംപിൾ ആൻഡ് എലഗന്റ് ലുക്കിൽ എത്തിയത്. 25ന് എറണാകുളം എളമക്കരയിൽ നടന്ന വിവാഹാനുബന്ധ ചടങ്ങിൽ സുജാത ധരിച്ച സാരിയും ആരാധകമനം കവർന്നു. മെറ്റാലിക് പീച്ച് നിറത്തിൽ സിൽവർ ബോർഡറുള്ള സാരിയാണ് ഗായിക അണിഞ്ഞത്. ചടങ്ങിൽ ദേവികയുടെ അമ്മയുടെ സ്ഥാനത്തുണ്ടായിരുന്നത് സുജാതയാണ്. മുൻപന്തിയിൽ നിന്ന് എല്ലാ ഒരുക്കങ്ങളും നടത്തുന്ന സുജാതയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

പാട്ടിന് എന്ന പോലെ സുജാതയുടെ വസ്ത്രധാരണരീതിക്കും ആരാധകർ ഏറെയാണ്. സാരി ലുക്കിൽ വ്യത്യസ്തങ്ങളായ പരീക്ഷണങ്ങളും ഗായിക നടത്താറുണ്ട്. വസ്ത്രത്തിന് അനുയോജ്യമായ രീതിയിൽ ആഭരണങ്ങളും മറ്റും അണിയാൻ സുജാത എപ്പോഴും ശ്രദ്ധിക്കുന്നു. സ്റ്റൈലിഷ് ലുക്കിൽ നടക്കാൻ തനിക്ക് ഏറെ ഇഷ്ടമാണെന്ന് ഗായിക മുൻപ് അഭിമുഖങ്ങളിലുൾപ്പെടെ വെളിപ്പെടുത്തിയിരുന്നു. അമ്മയുടെ സ്റ്റൈലുകൾ തന്നെ അദ്ഭുതപ്പെടുത്താറുണ്ടെന്ന് ശ്വേതയും തുറന്നു പറഞ്ഞിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com