ADVERTISEMENT

അംബാനി കുടുംബത്തില്‍ കല്യാണമേളം മുഴങ്ങുകയാണ്. ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷത്തിന്റെ വിശേഷങ്ങളാണ് പുറത്തുവരുന്നത്. പരിപാടിയിലെ മുഖ്യ ആകർഷണങ്ങളിലൊന്നാണ് വിഖ്യാതഗായിക റിയാനയുടെ സംഗീതപരിപാടി. പാട്ട്കൊണ്ട് ലോകവേദികളെ ഇളക്കിമറിക്കുന്ന ‘ബാർബഡോസിന്റെ ഹീറോ’ റിയാനയുടെ സംഗീതപരിപാടിക്കു വേണ്ടി 70 കോടിയിലേറെ രൂപ അംബാനി ചെലവഴിച്ചുവെന്ന വിവരവും പുറത്തുവന്നുകഴിഞ്ഞു.

Read Also: സ്റ്റൈലിഷ് ലുക്കിൽ അംബാനി കുടുംബം, ഗ്ലാമറസായി ബോളിവുഡ് താരങ്ങൾ; മനംകവർന്ന് റിയാനയും ഡ്രോൺഷോയും

അംബാനി കുടുംബത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ ജാംനഗറിലെത്തിയ റിയാനയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവും ഗായകനുമായ അസാപ് റോക്കിക്കൊപ്പമാണ് റിയാന എത്തിയത്. പ്രീവെഡ്ഡിങ് ആഘോഷത്തിനിടെയുള്ള റിയാനയുടെ സംഗീത വിരുന്നിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. നിയോൺ-പച്ച നിറത്തിലുള്ള തിളങ്ങുന്ന വസ്ത്രം ധരിച്ചാണ് ഗായിക വേദിയിലെത്തിയത്. റിയാനയും സംഘവും പാടി, ആടിത്തിമിർക്കുന്നതിന്റെ ദൃശ്യങ്ങൾ ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

ഇതാദ്യമായല്ല, കുടുംബാഘോഷത്തില്‍ സംഗീതപരിപാടിക്കായി മുകേഷ് അംബാനി ഇത്രയധികം കോടികൾ ചെലവിടുന്നത്. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിനെയാണ് അംബാനി പാടാനായി ക്ഷണിച്ചത്. ഇതിനു വേണ്ടി 50 കോടിയിലേറെ രൂപ ചെലവഴിച്ചു. ഇഷയുടെ വിവാഹം കഴിഞ്ഞ് 6 വർഷം പിന്നിടുമ്പോഴാണ് ഇളയ മകൻ അനന്തിന്റെ വിവാഹത്തിന് പാടാൻ റിയാനയെ എത്തിച്ചിരിക്കുന്നത്. 

Read Also: ആയിരത്തിലധികം അതിഥികൾ, അത്യാഡംബര സൽക്കാരം; മൂന്നു ദിവസത്തെ ആഘോഷത്തിന് 1250 കോടി രൂപ!

മൂന്ന് ദിവസം നീണ്ടു നിൽക്കുന്നതാണ് അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷം. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ബ്ലാക്ക്റോക്ക് സിഇഒ ലാരി ഫിങ്ക്, ബ്ലാക്സ്റ്റോണ്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ഷെവര്‍സ്മന്‍, ഡിസ്നി സിഇഒ ബോബ് ഇഗര്‍, ഇവാൻക ട്രംപ്, മോര്‍ഗന്‍ സ്റ്റാന്‍ലി സിഇഒ ടെഡ് പിക്, ബാങ്ക് ഓഫ് അമേരിക്ക ചെയര്‍മാന്‍ ബ്രിയാന്‍ തോമസ് മോയ്നിഹാന്‍ തുടങ്ങി സിനിമാ കായിക രംഗത്തെ പ്രമുഖരും ജാംനഗറിലെ പരിപാടിയിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്. 

English Summary:

performance of pop singers at Ambani family's functions

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com