‘നിങ്ങളൊരു രത്നമാണ്, എന്നും കൂടെയുള്ളതിനു നന്ദി’; ഗോപി സുന്ദറിനെക്കുറിച്ച് കുറിപ്പ്

Mail This Article
സംഗീതസംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ മംഗങ്ങൾ നേർന്ന് പ്രിയസുഹൃത്തുക്കൾ. ഗിഫ്റ്റ് ഹാംപറുമായാണ് മോഡലും കലാകാരിയും മുൻ മിസിസ് കേരള ഫൈനലിസ്റ്റുമായ താര നായർ ഗോപിക്ക് ആശംസകൾ അറിയിച്ചത്. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ ആലേഖനം ചെയ്ത ഫോട്ടോ ഫ്രെയിം താര സമ്മാനമായി നൽകി. അതിൽ ‘നിങ്ങളൊരു രത്നമാണ്. എന്നും കൂടെയുള്ളതിനു നന്ദി’ എന്ന കുറിപ്പ് കാണാം. ഗിഫ്റ്റ് ഹാംപർ തയാറാക്കി നൽകിയ ഗാലറി ആർട്ട്, താരയെയും ഗോപി സുന്ദറിനെയും ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ സമ്മാനത്തിന്റെ ചിത്രങ്ങളും വിഡിയോകളും പങ്കുവച്ചു.
നടിയും മോഡലുമായ അഞ്ജന മോഹനും ഗോപി സുന്ദറിനു ജന്മദിനാശംസകൾ അറിയിച്ചു. ഗോപിക്കൊപ്പമുള്ള ഹൃദ്യമായ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അഞ്ജനയുടെ ആശംസ. ഗായകരായ പുണ്യ പ്രദീപ്, ആവണി മൽഹാർ, മുഹമ്മദ് മഖ്ബൂൽ മൻസൂർ തുടങ്ങിയവരും ഗോപി സുന്ദറിനു പിറന്നാൾ മംഗങ്ങൾ നേർന്നു. എല്ലാവരോടും ഗോപി നന്ദിയും സ്നേഹവും അറിയിച്ചിട്ടുണ്ട്.
47–ാം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം ഗോപി സുന്ദർ ആഘോഷിച്ചത്. നിരവധി ആരാധകർ അദ്ദേഹത്തിന് ആശംസകളറിയിച്ചു. സംഗീതലോകത്തും പുറത്തുമായി ഏറെ സൗഹൃദങ്ങളുള്ള ഗോപി, സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. പുത്തൻ പാട്ടുവിശേഷങ്ങള്‍ ഗോപി ആരാധകരെ അറിയിക്കുന്നതും പതിവാണ്.