ADVERTISEMENT

ദീർഘവീക്ഷണത്തോടെയുള്ള സുസ്ഥിര വികസന പദ്ധതികളില്ല 

മാർക്ക് 4/10

ഡോ. മേരി ജോർജ്
, സംസ്ഥാന പബ്ലിക് എക്സ്പെൻഡിച്ചർ റിവ്യൂ കമ്മിറ്റി മുൻ അംഗം

പ്ലസ്

1. അടിസ്ഥാന സൗകര്യ വികസനത്തിന് 3 വർഷം കൊണ്ട് 3  ലക്ഷം കോടി.

2. ഡിജിറ്റൽ മേഖലയ്ക്ക് ഊന്നൽ.

3. ആധാരവുമായി ബന്ധപ്പെട്ട നികുതി പരിഷ്കരണം

മൈനസ്

1. വിഴിഞ്ഞം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കിയിട്ടില്ല.

2. നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നില്ല

3. വയനാട്, കാസർകോട് ജില്ലകളെ അവഗണിക്കുന്നു. 

മോശമായ ധനമാനേജ്മെന്റും കെടുകാര്യസ്ഥതയും മാറാതെ കരകയറാനാവില്ല

മാർക്ക് 4/10

ഡോ. ബി.എ.പ്രകാശ്,
ധനകാര്യ കമ്മിഷൻ മുൻ ചെയർമാൻ

പ്ലസ്

1. പൊതുമേഖലാ നിക്ഷേപം, മൂലധന പങ്കാളിത്തം, സബ്സിഡി പദ്ധതികൾ തുടങ്ങിയ പുതുതലമുറ നിക്ഷേപ മാതൃകകൾ

2. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി മാറ്റാൻ ശ്രമം. വിദേശ സർവകലാശാലകളുടെ ക്യാംപസ്

3. മുൻനിര ഐടി ഹബ് ആക്കാനുള്ള ശ്രമം.

മൈനസ്

1. സാമ്പത്തിക തകർച്ചയുടെ യഥാർഥ ചിത്രം വ്യക്തമാക്കുന്നില്ല.

2. ധനമാനേജ്മെന്റ് മെച്ചപ്പെടുത്താൻ നടപടിയില്ല.

3. ദുരിതത്തിലായ വലിയ ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല.

വിഭവസമാഹരണം ചെലവ് ചുരുക്കൽ എന്നിവയിലെവീഴ്ച മറയ്ക്കാൻ യാഥാർഥ്യ ബോധമില്ലാത്ത പദ്ധതികൾ. 

മാർക്ക് 3.5/10

ഡോ. ജോസ് സെബാസ്റ്റ്യൻ
, മുൻ സീനിയർ ഫാക്കൽറ്റി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ

പ്ലസ്

1. പട്ടിക വിഭാഗങ്ങൾക്ക് സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനു തുക.

2.  സർക്കാർ സ്ഥാപനങ്ങളിലെ ഉപയോഗക്ഷമമല്ലാത്ത വാഹനങ്ങളും സ്റ്റേഷനറിയുമുൾപ്പെടെ വിറ്റ് 200 കോടി സമാഹരിക്കും.

3.  ചൈനീസ് മാതൃകയിലുള്ള പ്രത്യേക സാമ്പത്തിക മേഖലകൾ

മൈനസ്

1. ക്ഷേമ പെൻഷനുകളിൽ വർധനയില്ല.

2. ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ റവന്യു ചെലവിന്റെ 1.63 % മാത്രമാണ് വിവിധയിനങ്ങളിൽ ഫീസായി ചുമത്തുന്നത്. 1972–73 ലെ നിരക്കായ 5.55 ശതമാനമെന്ന തോതിൽ വർധിപ്പിച്ചിരുന്നെങ്കിൽ 2714.06 കോടി സമാഹരിക്കാനാകുമായിരുന്നു.

3. ചെലവു ചുരുക്കലിലൂടെയും വകുപ്പ് പുനഃസംഘടനയിലൂടെയും പണം കണ്ടെത്താൻ നടപടിയില്ല. 

പരിമിതികളിൽ നിന്ന് അവതരിപ്പിച്ച ബജറ്റിന്റെ ദിശാരീതി കാലോചിതമാണ്. 

മാർക്ക് 6/10

ഡോ. വി. നാഗരാജൻ  നായിഡു,
യൂണിവേഴ്സിറ്റി കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം മുൻ മേധാവി

പ്ലസ്

1. ഡിജിറ്റൽ, വിദ്യാഭ്യാസ മേഖലകളിൽ സ്വകാര്യ പങ്കാളിത്തത്തോടെ വികസനം ത്വരിതപ്പെടുത്താനുള്ള നീക്കം.

2. സ്പെഷൽ ഡവലപ്മെന്റ് സോൺ കൊണ്ടുവരാനുള്ള നീക്കം

3. ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം

മൈനസ്

1. ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം വർധിപ്പിച്ച് തൊഴിലവസരം സൃഷ്ടിക്കുന്നില്ല.

2. കർഷകരുടെ കടബാധ്യത പരിഹരിക്കാൻ ശ്രമമില്ല.

3. ആഭ്യന്തര വളർച്ച ത്വരിതപ്പെടുത്താനുള്ള പദ്ധതികൾ കുറവാണ്.

പരിമിതമായ വിഭവശേഷിക്കും ധന പ്രതിസന്ധിക്കുമിടയിൽ അവതരിപ്പിക്കാവുന്ന ബജറ്റ്

മാർക്ക് 7/10

ഡോ.ഇ.എം.തോമസ്
, ധനകാര്യ വിദഗ്ധൻ, കേരള ഇക്കണോമിക്സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി.

പ്ലസ്

1. വിഴിഞ്ഞത്തെ ചൈനീസ് മോഡൽ ഡവലപ്മെന്റ് ഹബ്

2. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യത ഉപയോഗിക്കാനുള്ള തീരുമാനം

3. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ –വിദേശ സർവകലാശാലകൾ ആരംഭിക്കാനുള്ള തീരുമാനം.

മൈനസ്

1. നികുതി കുടിശിക പിരിച്ചെടുക്കാൻ ഫലപ്രദമായി പദ്ധതികളില്ല

2. മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കുന്നതിനെപ്പറ്റി മൗനം

3. വന്യജീവികളെ വനത്തിനുള്ളിൽ‌ത്തന്നെ നിർത്തി പ്രതിരോധിക്കാൻ പദ്ധതിയില്ല.

English Summary:

How many marks will get the budget?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com