ADVERTISEMENT

ന്യൂഡൽഹി ∙ കരസേനയിലെ അഗ്നിവീർ റിക്രൂട്മെന്റിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം നടക്കുക. മാറ്റങ്ങൾ വ്യക്തമാക്കി കരസേന പരസ്യം പ്രസിദ്ധീകരിച്ചു. പുതിയ നിയമനത്തിനുള്ള വിജ്ഞാപനം ഈ മാസം പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നും ഏപ്രിലിൽ രാജ്യത്തെ 200 കേന്ദ്രങ്ങളിലായി എൻട്രൻസ് പരീക്ഷ നടക്കുമെന്നുമാണു വിവരം. 

Read also: പ്രതിഷേധം വ്യാപകം, സർക്കാർ പ്രതിരോധത്തിൽ; ഇന്ധന സെസ് കുറച്ചേക്കും

ആദ്യം റിക്രൂട്മെന്റ് റാലി, തുടർന്നു പരീക്ഷ എന്ന രീതിയാണു മാറുന്നത്. ആദ്യം പരീക്ഷയും അതിൽ മികവു തെളിയിക്കുന്നവർക്ക് കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും എന്ന രീതിയിലാകും ഇനി അഗ്നിവീർ നിയമനം. റിക്രൂട്മെന്റ് റാലികളിലെ തിരക്ക് കുറയ്ക്കൽ ഉൾപ്പെടെയുള്ള ലക്ഷ്യങ്ങളോടെയാണു മാറ്റം. കഴിഞ്ഞ വർഷം നടന്ന റിക്രൂട്മെന്റ് റാലികളിൽ വൻ നഗരങ്ങളിൽ ഒന്നരലക്ഷത്തോളം ഉദ്യോഗാർഥികൾ വരെ പങ്കെടുത്തിരുന്നു. കരസേനയിൽ ഇതിനകം 19,000 അഗ്നിവീറുകളെ നിയമിച്ചുകഴിഞ്ഞു. മാർച്ച് ആദ്യം 21,000 പേർ കൂടി സേനയിൽ ചേരും.

English Summary : Online entrance exams to avoid crowd in recruitment ralies in agniveer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com