ഹേമന്ത് സോറന്റെ കേസ് 17ലേക്ക്; ജാമ്യത്തിനുള്ള സാധ്യത മങ്ങി
Mail This Article
×
ന്യൂഡൽഹി ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനു ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. അറസ്റ്റ് ചോദ്യം ചെയ്തുള്ള സോറന്റെ ഹർജിയിൽ ഇ.ഡിക്ക് നോട്ടിസയച്ച സുപ്രീം കോടതി, ഇന്നലെ ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം പരിഗണിച്ചില്ല.
ഹർജി 17നു പരിഗണിക്കാനായി മാറ്റിയെങ്കിലും അന്നു കേൾക്കുമോ എന്നതിൽ ഉറപ്പില്ലെന്നും ജഡ്ജിമാരായ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അതിനിടെ ജാമ്യം തേടിയുള്ള സോറന്റെ ഹർജി കള്ളപ്പണം വെളുപ്പിക്കൽ കേസ് പരിഗണിക്കുന്ന റാഞ്ചിയിലെ പ്രത്യേക കോടതി തള്ളി.
English Summary:
Supreme Court did not consider granting interim bail for former Jharkhand Chief Minister Hemant Soran
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.