ADVERTISEMENT

ആലപ്പുഴ∙ വിദ്യാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പി. കേശവദേവ് ട്രസ്റ്റ് അധ്യപകർക്കായി പ്രമേഹ നിയന്ത്രണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകിട്ട് 7ന് ഓൺലൈനായിട്ടാണ് പരിപാടി. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഉദ്‌ഘാടനം നിർവഹിക്കും. കോവിഡ് പശ്ചാത്തലത്തിൽ കുഞ്ഞുങ്ങൾക്ക് ക്രമാതീതമായി പ്രമേഹം വർധിച്ചതിനാലാണ് പരിശീലന പരിപാടി ഒരുക്കുന്നത്.

ഇതിൽ ടൈപ് 1 മാത്രമല്ല ടൈപ് 2 പ്രമേഹവും ഉൾപ്പെടും. സ്കൂൾ‌ തുറക്കുമ്പോൾ കുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നത് വിദ്യാലയങ്ങളിലാണ്. ഈ സാഹചര്യത്തിൽ ഒരു വിദ്യാലയത്തിൽനിന്നു രണ്ടു അധ്യാപകരെങ്കിലും ചികിത്സയിൽ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്.

കുഞ്ഞുങ്ങളുടെ ചില പ്രത്യേക ആവശ്യങ്ങൾ, ഗ്ലൂക്കോമീറ്ററിലെ രക്ത പരിശോധന, ഇടഭക്ഷണം, മൂത്രശങ്ക, സ്വഭാവമാറ്റങ്ങൾ ഇതെല്ലാം തിരിച്ചറിയുവാൻ അധ്യാപകർക്ക് സാധിക്കണം. സ്കൂൾ, കോളജ് അധ്യാപകർക്ക് പങ്കെടുക്കാം. താൽപര്യമുള്ള മാതാപിതാക്കൾക്കും പങ്കെടുക്കാം. റജിസ്‌ട്രേഷൻ സൗജന്യം.

വിവരങ്ങൾക്ക് ഫോൺ: 9496246200.
Zoom: 899 4746 2975
Password: health

English Summary: Online Workshop for Teachers on Diabetes Control

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT