ADVERTISEMENT

കൊച്ചി∙ മലയാള മനോരമ ചീഫ് ഫൊട്ടോഗ്രഫർ ജോസ്കുട്ടി പനയ്ക്കലിന് മിന്നലെ എഫ്എംബി പുരസ്കാരം. കഴിഞ്ഞ വർഷത്തെ മികച്ച വാർത്താ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരം. മാധ്യമ വിഭാഗത്തിലെ മറ്റു പുരസ്കാരങ്ങൾ: അമീന സൈനു കളരിക്കൽ (വാർത്താ അവതരണം ഏഷ്യാനെറ്റ് ന്യൂസ്) വേണു പി.എസ്. (വിഡിയോഗ്രഫർ മാതൃഭൂമി ന്യൂസ്) മീഡിയ എക്സലൻസ് അവാർഡ് ബ്രൈറ്റ് സാം റോബിൻസ് (ജീവൻ ടിവി)

പെഗാസസ് ഗ്ലോബലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. എഫ്എംബി പുരസ്കാരത്തിന്റെ 15–ാമത് പതിപ്പാണിത്. ഇതോടൊപ്പം 11–ാമത് മൾട്ടി മില്യനയർ  ബിസിനസ് അച്ചീവർ അവാർഡ് സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ ഡോ. വിജു ജേക്കബിനു നൽകും. നവംബർ 23ന് കൊച്ചിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

സിനിമ വിഭാഗത്തിലെ പുരസ്കാരങ്ങൾ: ഇർഷാദ് അലി (നടൻ) ഗൗരിനന്ദ (നടി), അംബികാ മോഹൻ (സഹനടി).ടെലിവിഷൻ സീരിയൽ വിഭാഗത്തിൽ ഷിജു റഷീദ് (നടൻ) ജസീല പർവീൺ (നടി) ആർ.എസ്. അനുമോൾ (ഹാസ്യതാരം) ലക്ഷ്മി നക്ഷത്ര (അവതാരക) അനൂപ് ജോൺ (ഷോ ഡയറക്ടർ) ബിസിനസ് വിഭാഗത്തിൽ അഭിഷേക് പറക്കാട്ട് (യങ് എന്റർപ്രണർ) ഡോ. ആശാ ബിജു (ബ്യൂട്ടി ആൻഡ് വെൽനെസ് ബ്രാൻഡ് ഡെവലപ്മെന്റ്) നിമിഷ ജെ. വടക്കൻ (ഫിൻടെക് ബ്രാൻഡ് ഡെവലപ്മെന്റ് ) എന്നിവരും പുരസ്കാരത്തിനു അർഹരായി. 

English Summary: Minnale FMB Awards, Winners list

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT