ADVERTISEMENT

ലൊസാഞ്ചലസ് ∙ യുഎസിൽ കലിഫോർ‍ണിയയിലെ മൊണ്ടേരി പാർക്കിൽ ഡാൻസ് ക്ലബിൽ കൂട്ടവെടിവയ്പ് നടത്തിയ ഹു കാന്‍ ട്രാന്‍ എന്ന 72കാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. പൊലീസ് ഇയാളെ പിന്തുടരുകയും വാഹനം വളയുകയും ചെയ്തതോടെയാണ് സ്വയം മരണത്തിനു കീഴടങ്ങിയത്. മൃതദേഹം വാനിനുള്ളിലാണ് കണ്ടെത്തിയത്. വെടിവയ്പിനു പിന്നിൽ മറ്റാരും ഇല്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

ചൈനീസ് ചാന്ദ്ര നവവത്സരാഘോഷത്തിനിടെയാണ് വെടിവയ്പുണ്ടായത്. പതിനായിരത്തിലധികം പേർ പങ്കെടുത്ത ചടങ്ങിൽ പ്രത്യേക സംഘത്തെ മാത്രം അക്രമി ലക്ഷ്യം വച്ചതാണോയെന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

ഏഷ്യൻ വംശജരായ അമേരിക്കക്കാരുടെ കേന്ദ്രമായ മൊണ്ടേരി പാർക്കിൽ ശനിയാഴ്ച രാത്രിയായിരുന്നു അക്രമം. 10 പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ലൊസാ‍ഞ്ചലസിൽനിന്ന് 12 കിലോമീറ്റർ അകലെയാണിത്. 16 കിലോമീറ്റർ ചുറ്റളവിലുള്ള ഈ ടൗൺഷിപ്പിലെ 60,000 താമസക്കാരിൽ മൂന്നിൽ രണ്ടും ചൈനീസ് വംശജരാണ്. 

Read Also: കനാല്‍ ഇടിഞ്ഞുണ്ടായത് വന്‍ അപകടം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് –വിഡിയോ

യുഎസിൽ ഈ മാസം നടക്കുന്ന അഞ്ചാമത്തെ ആൾക്കൂട്ട വെടിവയ്പ് സംഭവമാണിത്. ടെക്സസിലെ ഒരു സ്കൂളിൽ കഴിഞ്ഞവർഷം മേയ് 24നു നടന്ന വെടിവയ്പിൽ 21 പേർ കൊല്ലപ്പെട്ടശേഷം ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ആക്രമണവും.

English Summary: Gunman Shoots 10 At California Event, Kills Self When Surrounded: 10 Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com