പ്രതിഷേധിച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസ്; പ്രദര്‍ശനത്തിന് കേസില്ല

bbc
SHARE

തിരുവനന്തപുരം∙ ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തിനെതിരെ നടന്ന പ്രതിഷേധങ്ങളില്‍ ബിജെപി, യുവമോര്‍ച്ച നേതാക്കളെ പ്രതിയാക്കി പൊലീസ് കേസെടുത്തു. നിയമവിരുദ്ധ ഒത്തുകൂടല്‍, സംഘര്‍ഷം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ഡോക്യുമെന്ററി പ്രദര്‍ശനം നിരോധിച്ച് ഉത്തരവില്ലാത്തതിനാല്‍ പ്രദര്‍ശനത്തിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ് അറിയിച്ചു.

Read also: ‘ഷാരോണിനെ വശീകരിച്ച് വിളിച്ചുവരുത്തി’; ജയിലിലെത്തി 85–ാം ദിവസം ഗ്രീഷ്മയ്‌ക്കെതിരെ കുറ്റപത്രം

സംസ്ഥാനത്ത് ഇന്നും ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കും. കോൺഗ്രസും യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും എസ്എഫ്ഐയും സംസ്ഥാനത്ത് പലയിടത്തും പ്രദർശനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

Read also: മുസ്‍ലിംകളെയും ക്രൈസ്തവരെയും ഒപ്പം വേണം; 10 മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടിയുമായി ബിജെപി

അതിനിടെ 2002ലെ ഗുജറാത്ത്‌ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്നാരോപിക്കുന്ന ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബിബിസി സംപ്രേഷണം ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം. 2019ല്‍ വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുസ്‌ലിം ന്യൂനപക്ഷത്തോടുള്ള സമീപനമാണു ഡോക്യുമെന്ററിയുടെ രണ്ടാംഭാഗത്തില്‍ പ്രതിപാദിക്കുന്നത്. അതേസമയം, ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട് ഡല്‍ഹി ജെഎൻയു ക്യാംപസില്‍ വൻ സംഘർഷമുണ്ടായി. 

English Summary: Case against BJP leaders on BBC Documentry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS