8.5 ലക്ഷം ശമ്പള കുടിശിക അനുവദിക്കാൻ ചിന്താ ജെറോം ആവശ്യപ്പെട്ടു: കത്ത് പുറത്ത്

Chintha Jerome (Image Courtesy - @chinthajerome.in)
ചിന്താ ജെറോം (Image Courtesy - @chinthajerome.in)
SHARE

തിരുവനന്തപുരം∙ യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനു ശമ്പള കുടിശികയായി 8.5 ലക്ഷം രൂപ അനുവദിച്ചത് അവർ ആവശ്യപ്പെട്ടതിനെ തുടർന്ന്. ശമ്പള കുടിശിക ആവശ്യപ്പെട്ട് ചിന്ത, കായിക യുവജന വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തു വന്നു. 2016 ഒക്ടോബർ 14 മുതൽ 2018 മേയ് 25 വരെയുള്ള കാലയളവിലെ ശമ്പള കുടിശിക അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. താൻ കത്തെഴുതിയിട്ടില്ലെന്നായിരുന്നു ചിന്തയുടെ അവകാശവാദം.

Read also: മോദി ഡോക്യുമെന്ററി: അനിൽ ആന്റണി രാജിവച്ചു; ഇരട്ടത്താപ്പെന്ന് കുറ്റപ്പെടുത്തൽ

2016 ഒക്ടോബറിലാണ് ചിന്തയെ യുവജന കമ്മിഷൻ ചെയർപഴ്സനായി നിയമിച്ചത്. സേവന വേതന വ്യവസ്ഥകളിൽ അന്തിമ തീരുമാനം കൈക്കൊള്ളുന്നതുവരെ 50,000 രൂപ അഡ്വാൻസ് ശമ്പളമായി നിശ്ചയിച്ചു. 2018 മേയ് മാസം ചെയർപഴ്സന്റെ ശമ്പളം ഒരു ലക്ഷം രൂപയാക്കി. 2016 ഒക്ടോബർ മുതൽ 2018 മേയ്‌ വരെയുള്ള ശമ്പളം ഒരു ലക്ഷംരൂപയായി പരിഗണിച്ച് കുടിശിക അനുവദിക്കണമെന്ന് കഴിഞ്ഞവർഷം ഓഗസ്റ്റിൽ ചിന്ത, സർക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടു തവണ ആവശ്യം തള്ളിയെങ്കിലും ഒടുവിൽ ധനകാര്യ വകുപ്പ് അംഗീകാരം നൽകുകയായിരുന്നു.

Read also: ‘കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചത് സോണിയയുടെ പൊളിറ്റിക്കൽ സെക്രട്ടറി; നേതാക്കൾ അധഃപതിച്ചു’

English Summary: Youth commission chairperson Chintha Jerome salary arrears row updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS