ADVERTISEMENT

ന്യൂ‍ഡൽഹി∙ 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന വൻ തകർച്ചയ്ക്കിടെയാണ് നാടകീയ തീരുമാനം. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിൻവലിക്കുന്നതെന്നും നിക്ഷേപകർക്ക് എഫ്പിഒ പണം തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

Read Also: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: സൈബി ജോസിനെതിരെ കേസ്; വഞ്ചനാക്കുറ്റം ചുമത്തി

 

‘‘ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമാണ്. അതിനാൽ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളിൽ നിന്ന് അവരെ രക്ഷിക്കാൻ എഫ്‌പി‌ഒയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ബോർഡ് തീരുമാനിച്ചു.’’– അദാനി എന്റർപ്രൈസസ് ചെയർമാൻ ഗൗതം അദാനി പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച അവസാനിച്ച എഫ്പിഒയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദാനി വ്യക്തമാക്കി.

അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയാണ് അദാനി എന്റർപ്രൈസസ്. ആദ്യ ദിവസങ്ങളിൽ എഫ്പിഒയ്ക്ക് തണുത്ത പ്രതികരണമായിരുന്നെങ്കിലും അവസാന ദിവസം അപേക്ഷ കുതിച്ചു. 4.5 കോടി ഓഹരികളാണ് എഫ്പിഒയിൽ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി. അതേസമയം, സാധാരണ (റീട്ടെയ്ൽ) നിക്ഷേപകരും അദാനി ഗ്രൂപ്പിലെ ജീവനക്കാരും കാര്യമായി എഫ്‍പിഒയിൽ പങ്കെടുത്തില്ല. റീട്ടെയ്ൽ ക്വോട്ടയിൽ 12% അപേക്ഷകൾ മാത്രം. ജീവനക്കാരുടെ ക്വോട്ടയിൽ 55 ശതമാനവും. വൻകിട സ്ഥാപനങ്ങൾ, അബുദാബി ഇന്റർനാഷനൽ ഹോൾഡിങ് പോലെയുള്ള നിലവിലെ ഓഹരിയുടമകൾ തുടങ്ങിയവയാണ് അപേക്ഷകരിൽ ഏറെയും.

Read also: ആശ്വാസം, ഓസ്ട്രേലിയയിൽ കാണാതായ ‘കുഞ്ഞൻ’ ആണവ ഉപകരണം കണ്ടെത്തി

സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികൾ കൂടുതൽ പണം സമാഹരിക്കാനായി വീണ്ടും ഓഹരികൾ ഇഷ്യൂ ചെയ്യുന്ന പ്രക്രിയയാണ് ഫോളോ-ഓൺ പബ്ലിക് ഓഫർ അഥവാ എഫ്‍പിഒ. യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്കിടയിലാണ് അദാനി എന്റർപ്രൈസസ് എഫ്പിഒ നടത്തിയത്. ഫോർബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ബർഗിന്റെ പട്ടികയിൽ 11–ാം സ്ഥാനത്താണ് അദാനിയിപ്പോൾ.

English Summary: Adani Enterprises' FPO Called Off, Money To Be Refunded To Investors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com