ഇന്ധനസെസ് കെഎസ്ആര്‍ടിസിക്ക് കുരുക്കാകും; പ്രതിമാസം അധികച്ചെലവ് 2 കോടി

ksrtc-fuel
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധന സെസ് നടപ്പാകുന്നതോടെ കെഎസ്ആർടിസിക്ക് ഒരുമാസം രണ്ടുകോടി രൂപയുടെ അധിക ബാധ്യതയുണ്ടാകുമെന്ന് റിപ്പോർട്ട്. അധികസെസ് തിരിച്ചടിയാകുമെന്ന് സമ്മതിച്ച കെഎസ്ആർടിസി, വിഷയം ധനവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു. കെഎസ്ആർടിസി ബസുകളോടിക്കാന്‍ ഒരുദിവസം 3,30,000 ലീറ്റർ ഡീസലാണ് വേണ്ടത്. ഇന്ധനസെസ് വരുമ്പോള്‍ ഇതിന് ഒരു ദിവസം 6.60 ലക്ഷം രൂപ അധികം നല്‍കണം. 

Read also: മേഘാലയയിൽ നാടകീയ നീക്കം; ബിജെപിയെ വെട്ടി വരുമോ യുഡിപി– കോൺഗ്രസ്–തൃണമൂൽ സർക്കാർ?

ഏപ്രിൽ മുതൽ പ്രതിമാസം 2 കോടി രൂപ വീതം അധികം കണ്ടെത്തണം. കെഎസ്ആർടിസിയുടെ ചെലവിന്റെ സിംഹഭാഗവും ഇന്ധനത്തിനാണ്. പ്രതിമാസം ശരാശരി 100 കോടി രൂപ ഇന്ധനം വാങ്ങാന്‍ കോര്‍പറേഷന്‍ ചെലവഴിക്കുന്നുണ്ട്. ഇന്ധനസെസ് പ്രതികൂലമായി ബാധിക്കുമെന്ന് നിയമസഭയിൽ നൽകിയ മറുപടിയിൽ ഗതാഗതമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഇലക്ട്രിക്, സിഎൻജി ബസുകൾ നിരത്തിലിറക്കിയാലേ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് കെഎസ്ആർടിസിയുടെ നിലപാട്. ഇതിനും സർക്കാർ ധനസഹായം വേണം.

English Summary: KSRTC will have to bear additional Rs 2 crore as fuel cess per month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS