നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞു; കായംകുളത്ത് ആശുപത്രി ജീവനക്കാർക്ക് കുത്തേറ്റു

Kayamkulam Taluk Hospital Attack (Video grab - Manorama News)
(Video grab - Manorama News)
SHARE

ആലപ്പുഴ∙ കായംകുളം താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും കുത്തേറ്റു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞ ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേറ്റു. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read also: അനുമോളുടെ മൃതദേഹം പുതപ്പിനുള്ളിൽ 3 ദിവസം; അവസാന സന്ദേശം മസ്ക്കത്തിലേക്ക്

ഇന്നു പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. ആദ്യം സർജിക്കൽ കത്രിക കാണിച്ച് നഴ്സിനെ ഭീഷണിപ്പെടുത്തി. ഇതു തടയാൻ ശ്രമിച്ച ഹോം ഗാർഡിന്റെ വയറ്റിലാണ് ദേവരാജൻ കുത്തിയത്. വിക്രമിന്റെ മുറിവ് ആഴത്തിലുള്ളതാണ്. തടയാൻ ശ്രമിച്ച മധുവിന്റെ കൈക്കാണ് കുത്തേറ്റത്.

Read also: പെൺകുട്ടിയെ രക്ഷിക്കാൻ പുഴയിൽ ചാടിയ ആൺകുട്ടി മരിച്ചു; ഇരുവരും പ്ലസ്ടു വിദ്യാർഥികൾ

ദേവരാജൻ താലൂക്ക് ആശുപത്രിയിൽ പൊലീസിന്റെ നിരീക്ഷണത്തിൽ കഴിയുകയാണ്.

English Summary: Kayamkulam taluk hospital employees attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS