ആൻഡമാൻ ദ്വീപിൽ ‘പ്ലാസ്റ്റിക് പാറക്കഷണം’; മാലിന്യത്തിന്റെ പുതുരൂപം, ഇന്ത്യയിൽ ആദ്യം

Plastic Rock | (Photo - Twitter/@Islandsfronts)
(Photo - Twitter/@Islandsfronts)
SHARE

കൊൽക്കത്ത ∙ ആൻഡമാനിലെ ആവെസ് ദ്വീപിലെ ബീച്ചിൽ ‘പ്ലാസ്റ്റിക് പാറക്കഷണം’ കണ്ടെത്തി. ബീച്ചിൽ പതിവു പരിശോധന നടത്തുകയായിരുന്ന ഒരു കൂട്ടം മറൈൻ ബയോളജിസ്റ്റുമാരുടെ സംഘത്തിനാണ് ഈ പാറക്കഷണം ലഭിച്ചത്. പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നു വിളിക്കപ്പെടുന്ന ഇവ പ്ലാസ്റ്റിക് മാലിന്യത്തിന്റെ പുതിയ രൂപമാണ്.

Read also: രാവിലെ ന്യായാധിപൻ‌, രാത്രിയിൽ പോൺ താരം; യുഎസിൽ ജഡ്ജിക്ക് ജോലി പോയി

പോളി എത്‌ലിനും പോളി വിനൈൽ ക്ലോറൈഡും അടങ്ങിയ പ്ലാസ്റ്റിക്കിലെ സംയുക്തങ്ങൾ മണ്ണും പാറക്കഷണങ്ങളും കക്കകളും മറ്റുള്ളവയുമായി ചേർന്ന് പാറക്കഷണമായി രൂപപ്പെടുന്നതിനെയാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് എന്നു പറയുന്നത്. ഇന്ത്യയിൽനിന്ന് ആദ്യമായാണ് പ്ലാസ്റ്റിഗ്ലോമെറേറ്റ് ലഭിക്കുന്നതെന്ന് കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ബയോളജിക്കൽ സയൻസസ് പ്രഫസർ പുണ്യശ്ലോകെ ഭാദുരി പറഞ്ഞു.

Read also: ‘അനുമോളുടെ കഴുത്തിൽ ഷാൾമുറുക്കി ശ്വാസം മുട്ടിച്ചു; കട്ടിലിൽ കിടത്തി കൈത്തണ്ട മുറിച്ചു’

‘‘സാധാരണ കാണുന്ന പ്ലാസ്റ്റിക് പോളിമറായ പോളി എത്‌ലിനും പോളിവിനൈൽ ക്ലോറൈഡുമാണ് ഈ പ്ലാസ്റ്റിഗ്ലോമെറേറ്റിൽ കണ്ടെത്തിയത്. റെയിൽവേ ട്രാക്കുകളിൽ കാണപ്പെടുന്ന കല്ലിന്റെ അത്രയും വലുപ്പമുള്ളതാണ് ദ്വീപിൽനിന്ന് ലഭിച്ചത്’’ – ഭാദുരി കൂട്ടിച്ചേർത്തു. പഠന റിപ്പോർട്ട് മറൈൻ പ്ലാസ്റ്റിക് പൊലൂഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2011ലെ സെൻസസ് അനുസരിച്ച് രണ്ടു പുരുഷന്മാർ മാത്രമാണ് ആവെസ് ദ്വീപിലെ അന്തേവാസികൾ. ആൻഡമാൻ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽനിന്ന് 140 കിലോമീറ്റർ അകലെയാണ് ഈ ദ്വീപ്. ആകെ 0.2 ചതുരശ്ര കിലോമീറ്റർ വിസ്തീർണമേ ദ്വീപിനുള്ളൂ.

English Summary: Plastic-rock found in Andamans’ Aves Island

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS