ADVERTISEMENT

കൊച്ചി ∙ എളമക്കരയിൽ ഒന്നരമാസം പ്രായമായ കുഞ്ഞിനെ അസ്വാഭാവിക സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, കുട്ടിയുടെ അമ്മ അശ്വതി, സുഹൃത്ത് വി.പി.ഷാനിഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയാണ് അശ്വതി. ഷാനിഫ്  കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശിയും. സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ പൊലീസ് കസ്റ്റഡിയിലായിരുന്നു.

ഈ മാസം 1നാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്. ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും മരണം സ്ഥിരീകരിച്ചു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. 

സംശയം തോന്നിയ ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണു കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് എളമക്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ കാൽമുട്ടുകൊണ്ട് തലയ്ക്കടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് ഇവര്‍ സമ്മതിച്ചത്.

ഷാനിഫും അശ്വതിയും സമൂഹമാധ്യമത്തിലൂടെയാണു പരിചയപ്പെട്ടത്. ഒന്നിച്ചു താമസിച്ചിരുന്ന ഇരുവരും നിയമപ്രകാരം വിവാഹിതരല്ല. താനുമായി പരിചയപ്പെടുമ്പോൾ, മറ്റൊരു ബന്ധത്തിൽ നിന്ന് അശ്വതി ഗർഭിണിയായിരുന്നുവെന്നാണു ഷാനിഫ് പൊലീസിനോടു പറഞ്ഞത്.

English Summary:

Kochi Infant murder case: Mother and friend booked by police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com