ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖർഗെയുടെ വീട്ടിൽ യോഗം ചേർന്ന് ഇന്ത്യ മുന്നണിയുടെ 17 പാർട്ടികളിലെ നേതാക്കൾ. പാർലമെന്റിന്റെ ശൈത്യകാല സമ്മളേനത്തിലെ പദ്ധതികൾ ആവഷ്കരിക്കാനായിരുന്നു യോഗം. ഘടകകക്ഷി നേതാക്കളുടെ അസൗകര്യം മൂലം മാറ്റിവച്ച ഇന്ത്യ മുന്നണിയുടെ യോഗം ഇനി ചേരുന്ന തീയതി ഉടനെ അറിയിക്കുമെന്നും നേതാക്കൾ പറഞ്ഞു. ‘ഇന്ത്യ’ മുന്നണി യോഗം 17നു ചേരുമെന്ന് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് നേരത്തെ പറഞ്ഞിരുന്നു. 

രാഹുൽ ഗാന്ധിയുടെയും ഖർഗെയുടെയും അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്, ഡിഎംകെ, സമാജ്‍വാദി പാർട്ടി, ആർഡെജി, മുസ്‍ലിം ലീഗം, ആർഎസ്പി. ജെഎംഎം, വിസികെ, ജെഡിയു, കേരള കോൺഗ്രസ്(എം), എഎപി, ആർഎൽഡി, എംഡിഎംകെ തുടങ്ങിയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. തൃണമൂൽ കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. 

നിയമസഭ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിലെ പ്രധാനപ്പെട്ട മൂന്നു സംസ്ഥാനങ്ങളായ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസ് ബിജെപിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് യോഗം ചേർന്നിരിക്കുന്നത്. ഡിസംബർ മൂന്നാം വാരം വീണ്ടും ഒരു യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. 

English Summary:

Leaders of 17 INDIA bloc parties meet at Kharge's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com