ADVERTISEMENT

ആലപ്പുഴ∙ മദ്യലഹരിയിൽ സൈനികരായ സഹോദരങ്ങൾ പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തു. അനന്തൻ,ജയൻ എന്നിവരാണു ഹരിപ്പാട് പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്തത്. ഇന്നലെ രാത്രി ഇരുവരും സഞ്ചരിച്ച വാഹനം നങ്ങ്യാർകുളങ്ങരയിൽ വച്ച് ഡിവൈ‍ഡറിൽ ഇടിച്ച് അപകടത്തിൽപ്പെട്ടിരുന്നു.

Read Also: ആലപ്പുഴയിലെ ഏഴാം ക്ലാസുകാരന്റെ ആത്മഹത്യ: 2 അധ്യാപകർക്ക് എതിരെ കേസെടുത്തു

നാട്ടുകാരും പൊലീസും ചേർന്നു ഇരുവരെയും ആശുപത്രിയിലേക്കുമാറ്റാൻ ശ്രമിക്കവേ തന്നെ സഹോദരങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ബലം പ്രയോഗിച്ചാണു ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇവിടെവച്ചും ബഹളമുണ്ടാക്കിയ പ്രതികൾ  പൊലീസിനെയും ആശുപത്രി ജീവനക്കാരെയും കയ്യേറ്റം ചെയ്യുകയായിരുന്നു.  

English Summary:

two soldiers attacked police and hospital employees in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com