ADVERTISEMENT

കൊച്ചി∙ സംഘപരിവാറുമായുള്ള സിപിഎമ്മിന്റെ ഇടനിലക്കാരൻ മുൻ ഡിജിപി ലോക്നാഥ് ബഹ്റയാണെന്നും തെളിവുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കുറെനാളുകളായി പിണറായി വിജയനും സംഘപരിവാർ നേതൃത്വവും തമ്മിലുള്ള ഇടനിലക്കാരനാണു ലോക്നാഥ് ബഹ്റയെന്നായിരുന്നു സതീശന്റെ ആരോപണം.

Read Also: ‘ഞാൻ എവിടെയും പോവുന്നില്ലല്ലോ.. ജോലിക്ക് പോകുന്നതു പോലെയല്ലേ’: പാലക്കാട്ട് ഷാഫിക്ക് വൈകാരിക യാത്രയയപ്പ്

‘‘പത്മജയെ ബിജെപിയിൽ ചേർക്കാനുള്ള ഇടനിലക്കാരന്റെ പണി ബഹ്റ ചെയ്തതു പിണറായി വിജയന്റെ അനുമതിയോടെയാണ്. വെറുതെ തൂണും ചാരിനിൽക്കുന്ന ആളെക്കുറിച്ച് ഞങ്ങൾ ആക്ഷേപം പറയില്ല. ബഹ്റയ്ക്ക് അതിൽ പങ്കുള്ള കാര്യത്തെക്കുറിച്ചു ഞങ്ങൾക്കു കൃത്യമായ ബോധ്യമുണ്ട്. പിണറായി വിജയന്റെ അറിവോടുകൂടി ചെയ്തതാണ്’’–സതീശൻ പറഞ്ഞു. 

പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോഴാണു സിപിഎം എംഎൽഎയായിരുന്ന അൽഫോൻസ് കണ്ണന്താനം ബിജെപിയിൽ ചേർന്നത്. അന്ന് സിപിഎം നാണം കെട്ട പാർട്ടിയായിരുന്നോ? ആർഎസ്എസ് വോട്ടുകൊണ്ട് ജയിച്ച് എംഎൽഎ ആയ ആളാണു പിണറായി വിജയനെന്നും സതീശൻ ആരോപിച്ചു. അതേസമയം പത്മജ പറയുന്നതിൽ യുക്തിയില്ലെന്നും മറുപടി പറയാനില്ലെന്നും സതീശൻ പറഞ്ഞു. 

English Summary:

VD Satheesan speak about Lokanath Behera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com