ADVERTISEMENT

തിരുവനന്തപുരം∙ വേലിയേറ്റത്തെ തുടർന്ന് തെക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിലുണ്ടായ കടൽക്ഷോഭം കുറഞ്ഞു വരികയാണെന്ന് മന്ത്രി സജി ചെറിയാൻ. സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.  അടിയന്തര സാഹചര്യങ്ങളിൽ കൺട്രോൾ റൂം നമ്പറുകളിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ കടലാക്രമണത്തിന് കാരണമായ 'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നും ജാഗ്രത പാലിക്കണമെന്നുമാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പ്. അടുത്ത രണ്ടു ദിവസം കൂടി 'കള്ളക്കടല്‍' പ്രതിഭാസം തുടരുമെന്നും കടലാക്രമണ സാധ്യതയുള്ളതിനാൽ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ഇതിന്‍റെ ഭാഗമായി നിയന്ത്രണങ്ങളും ഏർപ്പെടുത്തി. തിരുവനന്തപുരത്ത് തീരപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കലക്ടർ പറഞ്ഞു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും മുന്നറിയിപ്പ് തുടരും.

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും (01-04-2024) രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

∙ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം.

∙ മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

∙ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക

കൺട്രോൾ റൂം നമ്പറുകൾ
മാസ്റ്റർ കൺട്രോൾ റൂം – 0471 2960896, 8547155621

മേഖല കൺട്രോൾ റൂമുകൾ
∙ വിഴിഞ്ഞം – 0471 2480335, 9447141189
∙ വൈപ്പിൻ – 04842502768, 9496007048
∙ ബേപ്പൂർ – 04952414074, 9496007038

ഫിഷറീസ് സ്റ്റേഷൻ
∙ നീണ്ടകര – 04762680036
∙ തോട്ടപ്പള്ളി – 04772297707
∙ അഴിക്കോട് – 04802996090
∙ പൊന്നാന്നി – 04942667428
∙ കണ്ണൂർ – 04972732487
∙ കാസർകോട് – 9747558835.

English Summary:

Kerala sea attack will continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com