ADVERTISEMENT

ചെന്നൈ∙ ചെന്നൈ നഗരത്തിൽ മലയാളി യുവാവിന്റെ മോഷ്ടിക്കപ്പെട്ട സ്കൂട്ടർ തിരികെ കിട്ടാനെടുത്തത് ഒരു മാസവും 5 ദിവസവും. മോഷ്ടിക്കപ്പെട്ടതിന്റെ പിറ്റേന്നു തന്നെ വാഹനം പൊലീസ് കണ്ടെത്തിയെങ്കിലും സ്റ്റേഷനിലെയും കോടതിയിലെയും നടപടികൾ പൂർത്തിയാക്കി സ്കൂട്ടർ കയ്യിലെത്താൻ ഒരു മാസത്തിലേറെയെടുത്തു. അഭിഭാഷകന്റെ പ്രതിഫലമടക്കം  15,000 രൂപയോളം ആലപ്പുഴ സ്വദേശിയായ കെ.വി.ബ്രൂണോയ്ക്കു ചെലവായി. പൂട്ടിനടക്കം കേടുവന്നതിനാൽ സർവീസ് നടത്തി വണ്ടി യാത്രാ യോഗ്യമാക്കണമെങ്കിൽ ഇനിയും 5,000 രൂപയെങ്കിലും വേണ്ടിവരും. 15 ദിവസത്തോളം സ്റ്റേഷനിലും കോടതിയിലുമായി കയറിയിറങ്ങേണ്ടി വന്നതായും ബ്രൂണോ പറഞ്ഞു. 

ഫെബ്രുവരി 26നാണ് സ്കൂട്ടർ മോഷ്ടിക്കപ്പെട്ടത്. സ്കൂട്ടർ പാർക്ക് ചെയ്ത്, മൂത്രശങ്ക തീർക്കാൻ പോയപ്പോൾ താക്കോൽ വച്ചുമറന്നിരുന്നു. ആ തക്കത്തിന് വണ്ടി മോഷ്ടിച്ച കള്ളൻ പിന്നീട് നഗരത്തിൽ മറ്റിടങ്ങളിലും വ്യാപകമായി കവർച്ച നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പിറ്റേന്നു തന്നെ പ്രതിയെ പിടികൂടിയെങ്കിലും ‘തൊണ്ടി മുതലായ’ സ്കൂട്ടർ തിരികെ കിട്ടാനുള്ള നടപടികൾ കോടതിയിലേക്കു നീളുകയായിരുന്നു.

വിവിധ ഘട്ടങ്ങളിലായി 6 സാക്ഷികളെ ഹാജരാക്കേണ്ടി വന്നു. അവസാനഘട്ടത്തിൽ വണ്ടി വിട്ടുകിട്ടാൻ ജാമ്യക്കാരനെ ഹാജരാക്കേണ്ടി വന്നപ്പോഴത്തെ നിബന്ധനകൾ ഏറെ വലച്ചെന്നു ബ്രൂണോ പറയുന്നു. ഒരു ലക്ഷം രൂപയിൽ കൂടുതൽ വില വരുന്ന വാഹനം സ്വന്തമായുള്ള ആളെ ഹാജരാക്കാനായിരുന്നു നിർദേശം. അദ്ദേഹത്തിന്റെ റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് തുടങ്ങിയ രേഖകളടക്കം സമർപ്പിച്ച ശേഷമാണ് ഒരു മാസം നീണ്ട ദുരിതത്തിന് അറുതിയായത്.

English Summary:

It took a month and 5 days to get back the stolen scooter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com